ചാമരാജനഗർ (കർണാടക) : ബന്ദിപ്പൂർ വനത്തിൽ ആന ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. കുളത്തിലാണ് ആന കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവയെ പുറത്തെത്തിക്കുകയായിരുന്നു. ഏപ്രിൽ 17 നാണ് സംഭവം. ബന്ദിപ്പൂർ ഓൾഡ് സഫാരി സെന്‍ററിൽ നിന്ന് 200 മീറ്റർ അകലെയാണ് ഇവയെ കണ്ടത്. സഫാരി വാഹനത്തിന്‍റെ ഡ്രൈവര്‍ ആന ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.
ഉച്ചയോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എന്നാൽ, കുഞ്ഞുങ്ങളുടെ കഴുത്തുവരെ വെള്ളം ആയതിനാൽ ആനക്കുട്ടികൾക്ക് കുളത്തിൽ നിന്ന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഓപ്പറേഷൻ ട്വിൻസ് എന്ന പേരിൽ ആനക്കുട്ടികളുടെ രക്ഷാപ്രവർത്തനം ഏറ്റെടുത്തു.