ഫിറോസ്‌പൂര്‍:മയക്കുമരുന്ന് സംഘത്തെ സിനിമ സ്റ്റൈലില്‍ പിന്‍തുടര്‍ന്ന് പിടികൂടി പഞ്ചാബ് പൊലീസ്. ഫിറോസ്‌പൂരിലെ ബന്‍സില്‍ ഗേറ്റ് ഏരിയയിലാണ് സംഭവം. സ്റ്റേഷൻ ഹൗസ് ഓഫീസർ ധന്ന മോഹിത് ധവാനും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് എത്തിയ പൊലീസിനെ കണ്ടതും സംഘം കാറുമായി രക്ഷപെട്ടു. എന്നാല്‍ കാറിനെ പിന്തുടര്‍ന്നെത്തിയ പൊലീസ് 10 കിലോമീറ്ററോളം പിന്നാലെ പോയി മയക്കുമരുന്ന് സംഘത്തിന്‍റെ വാഹനത്തിന്‍റെ ടയറുകള്‍ വെടിവച്ച് പൊട്ടിച്ചു. എങ്കിലും മയക്കുമരുന്ന് സംഘം കാര്‍ നിര്‍ത്താതെ മുന്നോട്ട് പോകുകയായിരുന്നു.