കോയമ്പത്തൂര്‍: നൂറു കണക്കന് അനാഥര്‍ക്ക് അന്ത്യയാത്രയൊരുക്കി മനുഷ്യന്‍റെ സഹജീവി സേനഹത്തിന് മാതൃകയാകുകയാണ് മേട്ടുപ്പാളയം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് കോണ്‍സ്റ്റബിളായ ആമിന. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർക്കാരിതര ചാരിറ്റബിൾ സംഘടനകളുടെ സഹായത്തോടെ നൂറിലധികം അജ്ഞാതരുടെയും അശരണരുടെയും മൃതദേഹങ്ങളാണ് അവര്‍ സംസ്കരിച്ചത്.
ആരോരുമില്ലാത്തവരുടെ മൃതദേഹം സംസ്കരിക്കുന്ന വനിത പൊലീസ്, ആദരവുമായി തമിഴ്നാട് പൊലീസ്
മേട്ടുപ്പാളയം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് കോണ്‍സ്റ്റബിളാണ് ആമിന. കഴിഞ്ഞ ദിവസം തമിഴ്‌നാട് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ആമിനയെ ആദരിച്ചിരുന്നു.
പൊലീസിന്‍റെ കര്‍ത്തവ്യ നിര്‍വഹണത്തിന്‍റെ തിരക്കുകള്‍ക്കിടയിലും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളില്‍ സജീവമാണ് ആമിന. ഇത് തിരിച്ചറിഞ്ഞ തമിഴ്‌നാട് പൊലീസ് കഴിഞ്ഞ ദിവസം ആമിനയെ ആദരിച്ചിരുന്നു. തമിഴ്‌നാട് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് നേരിട്ട്കണ്ട് ക്യാഷ് റിവാർഡും പ്രശംസാപത്രവും നൽകി.
38 വയസുകാരിയായ ആമിനയും സുഹൃത്തായ പ്രവീണയും ചേര്‍ന്ന് ഇതുവരെ 700ല്‍ അധിക അനാഥരുടേയം അശരണരുടേയും മൃതദേങ്ങളാണ് സംസ്കരിച്ചത്. 33കാരിയായ പ്രവീണ പേരൂരിലെ ഓള്‍ വുമണ്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ്. കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും സഹായവും പിന്തുണയുമാണ് തങ്ങളെ ഇത്തരം ഒരു സത്കര്‍മം ചെയ്യാന്‍ സഹായിക്കുന്നതെന്നാണ് ഇരുവരും പറയുന്നത്.