ന്യൂഡൽഹി: ഗൂഗിൾ പേ വഴി പണം അയക്കുന്നതിന് ഇന്ത്യയിലെ ഉപഭോക്താക്കൾ ഫീസ് നൽകേണ്ടതില്ലെന്ന് ഗൂഗിൾ വ്യക്തമാക്കി. യുഎസിലെ ഉപഭോക്താക്കളിൽ നിന്നാണ് നിരക്ക് ഈടാക്കുന്നത്. യുഎസിൽ അടുത്ത വർഷം പുനർരൂപകൽപ്പന ചെയ്ത ഗൂഗിൾ പേ അപ്ലിക്കേഷൻ സമാരംഭിക്കുകയാണെന്നും ഉപയോക്താക്കൾക്ക് വെബ് ബ്രൗസറിൽ നിന്ന് ഗൂഗിൽ പേ സേവനം ഉപയോഗിക്കാൻ കഴിയില്ലെന്നും കഴിഞ്ഞ ആഴ്ച ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു.
ഗൂഗിള്‍ പേയിലൂടെ പണം അയക്കാൻ ഇന്ത്യൻ ഉപഭോക്താക്കൾ ഫീസ് നൽകേണ്ടതില്ലെന്ന് ഗൂഗിൾ - ഇന്ത്യൻ ഉപഭോക്താക്കൾ ഫീസ് നൽകേണ്ടതില്ലെന്ന് ഗൂഗിൾ
യുഎസിൽ അടുത്ത വർഷം പുനർരൂപകൽപ്പന ചെയ്ത ഗൂഗിൾ പേ അപ്ലിക്കേഷൻ സമാരംഭിക്കുകയാണെന്നും ഉപയോക്താക്കൾക്ക് വെബ് ബ്രൗസറിൽ നിന്ന് ഗൂഗിൽ പേ സേവനം ഉപയോഗിക്കാൻ കഴിയില്ലെന്നും കഴിഞ്ഞ ആഴ്ച ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു
ഗൂഗിൽ പേ
നിലവില്‍ പണമിടപാടുകള്‍ കൈകാര്യം ചെയ്യാനും പണം കൈമാറാനും മൊബൈല്‍ ആപ്പിനൊപ്പം പേ ഡോട്ട് ഗൂഗിള്‍ ഡോട്ട് കോം സേവനവും ലഭ്യമാണ്. ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ ഒന്ന് മുതല്‍ മൂന്ന് പ്രവര്‍ത്തി ദിവസം വരെ സമയമെടുക്കും. 2019 സെപ്റ്റംബറിലെ കണക്കനുസരിച്ച് വാർഷിക അടിസ്ഥാനത്തിൽ 110 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള 67 ദശലക്ഷം ഉപഭോേക്താക്കളാണ് ഗൂഗിൾ പേയ്ക്കുള്ളത്.