ന്യൂഡൽഹി:യോഗാ ഗുരു ബാബാ രാംദേവിന്‍റെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് ഫെഡറേഷൻ ഓഫ് റെസിഡന്‍റ് ഡോക്ടർമാരുടെ അസോസിയേഷൻ ഇന്ന് 'കരി ദിനം' ആചരിക്കും. ''അലോപ്പതിയെ വിഡ്ഢികളുടെ ശാസ്ത്രം'' എന്ന് പരാമർശിച്ച സംഭവത്തിലാണ് ഡോക്‌ടർമാരുടെ പ്രതിഷേധം. സംഭവത്തിൽ ബാബാ രാംദേവ് പരസ്യമായി മാപ്പ് പറയുകയോ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയോ ചെയ്യണമെന്ന് ഫെഡറേഷൻ ഓഫ് റെസിഡന്‍റ് ഡോക്ടേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
READ MORE:ബാബ രാംദേവിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ഐ.എം.എ
അതേസമയം ആശുപത്രി സേവനങ്ങൾ തടസപ്പെടുത്താതെയാണ് ഡോക്‌ടർമാരുടെ പ്രതിഷേധം. പ്രതിഷേധത്തിന്‍റെ ഭാഗമായി ഡോക്‌ടർമാർ കറുത്ത ബാഡ്‌ജ് അണിയും. കൊവിഡ് വാക്സിനേഷനെക്കുറിച്ചുള്ള തെറ്റായ പ്രചാരണത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് രാംദേവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചിരുന്നു.