കേരളം

kerala

ETV Bharat / bharat

വിടപറയുന്നു ഒരു യുഗം, അനുശോചനം രേഖപ്പെടുത്തി സിനിമ ലോകം

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായിക ലതാ മങ്കേഷ്‌കര്‍ 92-ാം വയസിലാണ് മരണത്തിന് കീഴടങ്ങിയത്. കൊവിഡ് ബാധിച്ച് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

celebs mourn lata mangeshkar death lata mangeshkar death reactions ലതാ മങ്കേഷ്കറിന്‍റ മരിച്ചു ലതാ മങ്കേഷ്കറിന്‍റെ മരണത്തില്‍ അനുശോചിച്ച് പ്രമുഖര്‍
celebs mourn lata mangeshkar death lata mangeshkar death reactions ലതാ മങ്കേഷ്കറിന്‍റ മരിച്ചു ലതാ മങ്കേഷ്കറിന്‍റെ മരണത്തില്‍ അനുശോചിച്ച് പ്രമുഖര്‍

By

Published : Feb 6, 2022, 1:27 PM IST

മുംബൈ:ലതാ മങ്കേഷ്‌കറിന്‍റെ നിര്യാണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് സിനിമ ലോകം. അമിതാഭ് ബച്ചൻ, അനില്‍ കപൂര്‍, അക്ഷയ് കുമാര്‍, ഹേമ മാലിനി തുടങ്ങി നിരവധി പ്രമുഖരാണ് ആദരാഞ്ജലി അര്‍പ്പിച്ചത്. ലതാ മങ്കേഷ്‌കറിന്‍റെ വേർപാടിൽ അതിയായ ദുഖം രേഖപ്പെടുത്തുന്നതായി നടി ഹേമമാലിനി ട്വീറ്റ് ചെയ്തു. ലതാ മങ്കേഷ്‌കറിന്‍റെ മരണത്തില്‍ അനുശോചനം അര്‍പ്പിക്കുന്നതായി അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.

Also Read: ലതാ മങ്കേഷ്‌കറിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

"ഹൃദയം തകർന്നു, മങ്കേഷ്‌കറിനെ അറിയാനും സ്നേഹിക്കാനും കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു" അവർ സമാധാനത്തോടെ വിശ്രമിക്കട്ടെ അനില്‍ കപൂര്‍ ട്വീറ്റ് ചെയ്തു. സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടം അവസാനിച്ചതായി മനോജ് വാജ്പേയ് ട്വീറ്റ് ചെയ്തു. ലതാ മങ്കേഷ്‌കറിന്റെ ഒരു ചിത്രം പങ്കുവെച്ച് സോയ അക്തർ മങ്കേഷ്‌കറിന് മരണമില്ലെന്നാണ് കുറിച്ചത്.

ഇന്ത്യയുടെ ഏറ്റവും മനോഹരമായ ശബ്ദം ഇല്ലാതായി നട കങ്കണ റണാവത്ത് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഇന്ന് (06.02.22) രാവിലെയായിരുന്നു ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായിക ലതാ മങ്കേഷ്‌കര്‍ 92-ാം വയസില്‍ മരണത്തിന് കീഴടങ്ങിയത്. കൊവിഡ് ബാധിച്ച് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ABOUT THE AUTHOR

...view details