പട്‌ന : പ്രണയബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ 21കാരിയായ മകൾക്ക് നേരെ വെടിയുതിർത്ത് പിതാവ്. പട്‌നയിലെ നൗബത്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ റെംഗനിയബാഗ് ഗ്രാമത്തിലാണ് സംഭവം. തർക്കത്തിനിടെ പ്രകോപിതനായ പിതാവ് ഋഷി ദേവപ്രസാദ് മകൾ മധുവിന് നേരെ അഞ്ച് തവണയാണ് വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് ഒളിവിലാണ്.
അതേസമയം വീട്ടിൽ തർക്കം ഉണ്ടായിട്ടില്ലെന്നും പിതാവ് അബദ്ധത്തില്‍ വെടിയുതിർക്കുകയായിരുന്നു എന്നുമാണ് പെണ്‍കുട്ടിയും മാതാവും നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതിയെ രക്ഷിക്കാനായുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഈ മൊഴി എന്നാണ് പൊലീസിന്‍റെ നിഗമനം.