പിതാവ് മകനെ ടർപെന്‍റൈൻ ഒഴിച്ച് തീകൊളുത്തി കൊന്നു - തെലങ്കാന വാർത്ത
കുട്ടി പഠിക്കാത്തതിനാലാണ് പിതാവ് തീ കൊളുത്തിയതെന്നാണ് വിവരം.
പിതാവ് മകനെ ടർപെന്‍റൈൻ ഒഴിച്ച് തീകൊളുത്തി കൊന്നു
ഹൈദരാബാദ്:സെക്കന്തരാബാദിൽ പിതാവ് മകനെ തീകൊളുത്തി കൊന്നു. 13 വയസുകാരനായ ചരണിനെയാണ് പിതാവ് ടർപെന്‍റൈൻ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ചരണിനെ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കുട്ടി പഠിക്കാത്തതിനാലാണ് പിതാവ് തീ കൊളുത്തിയതെന്നാണ് വിവരം. പൊലീസ് പിതാവിനെ അറസ്‌റ്റ് ചെയ്‌ത് റിമാൻഡിലാക്കി.