യാദഗിരി (കർണാടക):ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് അറസ്‌റ്റിൽ. കർണാടകയിലെ യാദഗിരി ജില്ലയിലെ ബദ്ദേപള്ളിയിലാണ് സംഭവം. കുട്ടിയുടെ പിതാവ് രാമു പള്ളൂരാണ് അറസ്‌റ്റിലായത്.
ഭാര്യ ജോലിക്ക് പോയ സമയം പിതാവ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. നവംബർ 30നാണ് കേസിനാസ്‌പദമായ സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്; ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചതിൽ രാമു ഏറെ നാളായി അസന്തുഷ്‌ടനായിരുന്നു.