ഒസ്‌മാന്‍ബാദ്: നായ ആട്ടിറച്ചി കഴിച്ചതിന്‍റെ പേരില്‍ മാതാപിതാക്കള്‍ മകളെ കൊലപ്പെടുത്തി. മഹാരാഷ്‌ട്രയിലെ ഒസ്‌മാന്‍ബാദ് ജില്ലയിലെ കര്‍ല ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. ഗണേഷ് ബോസ്‌ലെ, മീരബായി ഗണേഷ് ബോസ്‌ലെ എന്നീ ദമ്പതികളാണ് കേസില്‍ പ്രതികള്‍.
പട്ടി ആട്ടിറച്ചി കഴിച്ചതിന്‍റെ പേരില്‍ അച്ഛന്‍ മകളെ വെടിവച്ച് കൊന്നു - മകളെ അച്ഛന്‍ വെടിവച്ച് കൊന്ന സംഭവം
മകളെ അച്ഛന്‍ വെടിവച്ച് കൊന്ന സംഭവം മഹാരാഷ്‌ട്രയിലെ ഒസ്‌മാന്‍ബാദ് ജില്ലയിലാണ്. അമ്മയും സംഭവത്തില്‍ അറസ്‌റ്റിലാണ്.
പട്ടി ആട്ടിറച്ചി കഴിച്ചതിന്‍റെ പേരില്‍ അച്ഛന്‍ മകളെ വെടിവച്ച് കൊന്നു
22 വയസുള്ള കാജള്‍ മനോജിനെ ഗണേശ് ബോസ്‌ലെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നു. കാജളിനെ ജില്ല ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പൊലീസ് നടത്തി വരികയാണ്.