ഉത്തർപ്രദേശ് : ഭർതൃ പിതാവ് യുവതിയെ ബലാത്സംഗം ചെയ്‌തതായി പരാതി (father-in-law is accused of raping his daughter-in-law). മുസാഫർനഗർ ജില്ലയിലെ മിർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം (Muzaffarnagar Rape Case). വീട്ടിൽ തനിച്ചായ സമയത്ത് ഭർതൃ പിതാവ് തന്നെ ബലാത്സംഗം ചെയ്‌തതായും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിൽ പരാതി നൽകി. എന്നാൽ ഇക്കാര്യം ഭർത്താവിനെ അറിയിച്ച യുവതിയ്‌ക്ക് വിചിത്രമായ മറുപടിയാണ് യുവാവ് നൽകിയത്.
അച്ഛന് തന്നോട് അടുപ്പമുണ്ടെങ്കിൽ ഇന് മുതൽ താൻ തന്‍റെ ഭർത്താവിന്‍റെ അമ്മയാണെന്നും ഭാര്യയായി തുടരാനാകില്ലെന്നും അയാൾ പറഞ്ഞതായി യുവതി പൊലീസിനോട് പറഞ്ഞു. 2022 ഓഗസ്‌റ്റ് 19 നാണ് ഇരുവരും വിവാഹിതരാകുന്നത്. ജൂലൈ അഞ്ചിന് ഭർതൃ മാതാവിനെ ഭർത്താവ് ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോയ സമയത്താണ് ഭർതൃ പിതാവ് തന്നെ ആക്രിമിച്ചത്. ശേഷം ഭർത്താവ് തന്നെ മർദിച്ചതായും വീട്ടിൽ നിന്നും പുറത്താക്കിയതായും യുവതി പൊലീസിൽ അറിയിച്ചു. സംഭവത്തിന് പിന്നാലെ യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർതൃ പിതാവിനുമെതിരെ കേസെടുത്ത ജൻസത് പൊലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.
രണ്ടാനച്ഛൻ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി :ഒരാഴ്‌ച മുൻപാണ് മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ രണ്ടാനച്ഛൻ 16 കാരിയെ ബലാത്സംഗം ചെ്യ്‌ത് കൊലപ്പെടുത്തിയത് (Stepfather Raped and Killed Minor Daughter). ബിച്ചുവ പൊലീസ് സ്റ്റേഷൻ പരിധിയില ദിയോരി ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടി ഗർഭിണിയായതോടെ കുറ്റം മറക്കാനായി രണ്ടാനച്ഛൻ കൊലപ്പെടുത്തുകയായിരുന്നു.