പൂനെ:അഞ്ച് വർഷമായി മകളെ ലൈംഗികമായി പീഡിപ്പിച്ച് വന്ന പിതാവ് പിടിയിൽ. പൂനെയിലെ യെരവാഡയിലാണ് സംഭവം. പെണ്‍കുട്ടി തന്‍റെ സുഹൃത്തിനോട് പിതാവിന്‍റെ പീഡന വിവരം പറഞ്ഞതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. തുടർന്ന് സുഹൃത്ത് മുഖാന്തരം പെണ്‍കുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഞായറാഴ്‌ച പെൺകുട്ടിയുടെ പരാതി ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ പിതാവിനെ അറസ്റ്റ് ചെയ്‌തതായി യെരവാഡ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്‌ടർ ഉത്തം ചകോരെ പറഞ്ഞു. പ്രതി മദ്യപാനിയായിരുന്നെന്നും തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നും പെൺകുട്ടി പരാതിപ്പെട്ടതായി പൊലീസ് അറിയിച്ചു.
പിതാവിന്‍റെ ദുഷ്പ്രവൃത്തികൾക്ക് രണ്ടാനമ്മ പിന്തുണ നൽകിയതായും പെണ്‍കുട്ടി പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. തനിക്ക് 12 വയസുള്ളപ്പോഴാണ് പിതാവ് തന്നെ ആദ്യം ബലാത്സംഗം ചെയ്‌തത്. ഇക്കാര്യം രണ്ടാനമ്മയോട് പറഞ്ഞെങ്കിലും അവർ തന്‍റെ ഭാഗം കേൾക്കാൻ കൂട്ടാക്കാതെ പ്രതിയായ പിതാവിനെ പിന്തുണയ്‌ക്കുകയായിരുന്നു.
അഞ്ച് വയസുള്ളപ്പോഴാണ് പെണ്‍കുട്ടിയുടെ അമ്മ പിതാവുമായി വേർപിരിയുന്നത്. പിന്നാലെ പിതാവ് വീണ്ടും വിവാഹം കഴിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടി പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ, പിതാവ് അവളുടെ മുറിയിൽ വന്ന് പഠനം നിർത്തി വീട്ട് ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ തന്നെ പഠിക്കാൻ അനുവദിക്കണമെന്ന് പെണ്‍കുട്ടി അപേക്ഷിച്ചതോടെ പിതാവ് പരീക്ഷ ഹാൾ ടിക്കറ്റ് വലിച്ചു കീറുകയും ഇനി പരീക്ഷയ്‌ക്ക് പോകേണ്ട എന്ന് പറയുകയുമായിരുന്നു. തുടർന്ന് ഹാൾ ടിക്കറ്റ് ഇല്ലാതെ പരിക്ഷയെഴുതുവാൻ കഴിയുമോ എന്നറിയാൻ പെണ്‍കുട്ടി സുഹൃത്തിന്‍റെ വീട്ടിലേക്കെത്തി.