ബോൽപൂർ (പശ്ചിമ ബംഗാൾ): പശ്ചിമ ബംഗാളിലെ ബോൽപൂരിൽ നവവധുവും മുന്‍ കാമുകനും ചേർന്ന് യുവതിയുടെ പിതാവിനെ കാർ കയറ്റി കൊന്നു (Father crushed to death in Bolpur). ശരീരത്തിലൂടെ കാർ കയറ്റിയ ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു. നാടിനെ ഞെട്ടിച്ച സംഭവത്തിൽ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികളായ രണ്ടു പേരും ബോൽപൂർ സ്വദേശികളാണ്. യുവതിയുടെ വിവാഹത്തിന് മുൻപ് ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ തങ്ങളുടെ മകളെ ഇയാളുമായി വിവാഹം കഴിപ്പിക്കാൻ മാതാപിതാക്കൾ തയ്യാറായിരുന്നില്ല. യുവതിയെ മറ്റൊരു പുരുഷനുമായി വിവാഹം ചെയ്യാൻ വീട്ടുകാർ നിർബന്ധിയ്‌ക്കുകയായിരുന്നു.
തുടർന്ന് മാതാപിതാക്കളുടെ ഇഷ്‌ടപ്രകാരം യുവതി മറ്റൊരു പുരുഷനെ വിവാഹം ചെയ്‌തു. വിവാഹം കഴിഞ്ഞ് എട്ടാം ദിവസത്തെ പ്രത്യേക ചടങ്ങിനായി സ്വന്തം വീട്ടിലേക്ക് ഭർത്താവിനൊപ്പം എത്തിയതായിരുന്നു യുവതി. ഇവർ സ്വന്തം വീട്ടിലെത്തിയ വിവരം അറിഞ്ഞ കാമുകൻ തന്‍റെ കാറുമായി ചെന്ന് യുവതിയെ കറങ്ങാൻ വിളിച്ചു.