ഷിർദി (മഹാരാഷ്‌ട്ര) : പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ (Father arrested for raping 16 year daughter and gets pregnant in Pune). മഹാരാഷ്‌ട്രയിലെ പൂനെയിലാണ് സംഭവം. മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോവുകയായിരുന്നു ഇയാൾ. ഷിർദി സായി ബാബ ക്ഷേത്ര പരിസരത്ത് വച്ചാണ് ഇയാളെ പിടി കൂടിയത്.
കണ്ടെത്തുന്നത് ഒരി മാസം നീണ്ട തെരച്ചിലിനൊടുവിൽ : കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ഇയാൾ പെൺകുട്ടിയെ പല തവണ പീഡിപ്പിച്ചിരുന്നു (Pune minor girl rape case). മകൾ ഏഴുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അമ്മ വാൻവാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. നവംബർ 10ന് ലഭിച്ച പരാതിയിൽ വാൻവാഡി പൊലീസ് പ്രതിയ്‌ക്കായി അന്വേഷണം ആരംഭിച്ചു. ഒരു മാസത്തെ തെരച്ചിലിന് ഒടുവിലാണ് ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജസ്ഥാൻ, ഗുജറാത്ത്, ബെംഗളൂരു എന്നിവിടങ്ങളിൽ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് നടക്കുകയായിരുന്നു ഇയാൾ. പിന്നീട് മഹാരാഷ്ട്രയിലേക്ക് തിരിച്ചെത്തിയ പ്രതി ഷിർദി സായി ബാബ ക്ഷേത്ര സമുച്ചയത്തിൽ അഭയം തേടി. ഡിസംബർ 26 മുതൽ സായി ഉദ്യാനിലെ കെട്ടിടത്തിൽ ലോക്കർ വാടകയ്‌ക്കെടുത്ത ഇയാൾ ബാഗും ഫോണും ലോക്കറിൽ വച്ചിരുന്നു.