ജലന്ധർ(പഞ്ചാബ്) : ജലന്ധറിൽ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. ബലാത്സംഗത്തെത്തുടർന്ന് പെണ്‍കുട്ടി ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് നവജാത ശിശുവിനെ വീടിനടുത്തുള്ള കനാലിലേക്ക് എറിയാന്‍ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഇയാളെ പിടികൂടിയത്.
നവജാത ശിശുവിനെ ഉടൻ തന്നെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തതിൽ നിന്നാണ് പീഡനത്തിന്‍റെ ഞെട്ടിക്കുന്ന കഥകൾ പുറത്തുവന്നത്. തന്നെ ഏറെ നാളായി പിതാവ് ബലാത്സംഗം ചെയ്യാറുണ്ടെന്നും ഇതിനെത്തുടർന്നാണ് താൻ ഗർഭിണിയായതെന്നും പെണ്‍കുട്ടി പറഞ്ഞു.