ന്യൂഡല്‍ഹി:റോഡില്‍ ഗതാഗത തടസം സൃഷ്‌ടിച്ചത് ചോദ്യം ചെയ്‌ത അച്ഛനും മകനും വെടിയേറ്റു. ഡല്‍ഹി യമുന വിഹാറിലെ ബ്ലോക്ക് സി 9 റോഡില്‍ ഇന്നലെ രാത്രിയാണ് സംഭവം. അജ്ഞാത സംഘത്തിന്‍റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ അച്ഛനും മകനും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അച്ഛനും തന്‍റെ സഹോദരനും രാത്രിയില്‍ വീട്ടിലേക്കുള്ള മടക്കയാത്രയ്‌ക്കിടെ റോഡില്‍ വഴി തടസപ്പെടുത്തുന്ന രീതിയില്‍ ഒരു കാര്‍ പാര്‍ക്ക് ചെയ്‌തിരിക്കുന്നത് കണ്ടു. ഇതിന് പിന്നാലെ തങ്ങള്‍ക്ക് ഈ വഴി കടന്ന് പോകാന്‍ കാര്‍ മാറ്റാന്‍ ഇവര്‍ ഉടമയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ രോഷാകുലനായ കാര്‍ ഡ്രൈവര്‍ അച്ഛനും മകനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.