പട്‌ന: ദുർഗ്ഗാദേവി സങ്കൽപം മാത്രമാണെന്ന് പറഞ്ഞ് വിവാദത്തിലായ രാഷ്‌ട്രീയ ജനതാദൾ എംഎൽഎ ഫത്തേ ബഹദൂർസിങ് വീണ്ടും വിവാദപരാമർശവുമായി രംഗത്ത്. ഇത്തവണ രാമനെയാണ് സിങ് ഭാവനസൃഷ്‌ടിയെന്ന് വിളിച്ചിരിക്കുന്നത്.(RJD MLA Fateh Bahadur Singh's controversial remarks on lord Rama ) ലാലുപ്രസാദ് യാദവിന്‍റെ സഖ്യകക്ഷിയായ ജനതാദൾ (യുണൈറ്റഡ്) അടക്കമുള്ളവർ ഇതിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു.
ലാലുയാദവിനെക്കാൾ വലിയൊരു ദൈവമില്ലെന്നാണ് ബഹദൂർസിങിന്‍റെ പുതിയ പരാമർശം. രാമൻ കേവലം സങ്കൽപ്പം മാത്രമാണ്. (remarks on lord Rama) യഥാർത്ഥ രാമൻ ലാലു യാദവ് ജിയാണ്-സിങ് പറഞ്ഞു. 1976 ൽ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് രാമൻ കേവലം ഒരു സങ്കൽപ്പം മാത്രമാണെന്ന്. സുപ്രീം കോടതി അംഗീകരിച്ച ഒരു കാര്യം അംഗീകരിക്കാൻ മറ്റുള്ളവർക്ക് എന്താണ് വിഷമമെന്നും അദ്ദേഹം ചോദിച്ചു.
ബിഹാർ നിയമസഭയുടെ ശീതകാല സമ്മേളനത്തിനെത്തിയ സിങ് കഴിഞ്ഞ ദിവസം മാധ്യമങ്ങളുമായി സംവദിക്കുമ്പോഴായിരുന്നു വിവാദ പരാമർശങ്ങൾ നടത്തിയത്. തന്‍റെ പരാമർശങ്ങൾ മൂലം ഇടനിലക്കാർക്ക് പ്രശ്നമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവമുണ്ടെങ്കിൽ ദൈവത്തിനും ഭക്തനും ഇടയിൽ എന്തിനാണ് മറ്റൊരാളെന്നും അദ്ദേഹം ചോദിച്ചു. ഭക്തർക്ക് എന്ത് കൊണ്ട് നേരിട്ട് ദൈവത്തെ ആരാധിച്ച് കൂടാ, തന്‍റെ പരാമർശങ്ങൾ ഭക്തർക്കല്ല ഇടനിലക്കാർക്കാണ് പ്രശ്‌നങ്ങളുണ്ടാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രാഹ്മണർ ദ്വന്ദവ്യക്തിത്വമുള്ളവരാണെന്നും പൂജ നടത്തുന്ന ഇവർ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. (remarks on lord brahmins)
രൂക്ഷ വിമർശനവുമായി ബിജെപി:മാനസിക അസ്വാസ്ഥ്യമുള്ള ഫത്തേ ബഹദൂർ സിങ് പോലുള്ള നേതാക്കളിൽ നിന്ന് മാധ്യമങ്ങൾ അകലം പാലിക്കണമെന്നായിരുന്നു ഇതേക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് ജെഡിയു എംഎൽഎ റിങ്കു സിങിന്‍റെ പ്രതികരണം. (JDU MLA Rinku singh on Fateh) ഇത്തരക്കാർ ബോധമില്ലാതെ പല പിച്ചും പേയും പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർജെഡി എംഎൽഎയുടെ പരാമർശം ബിജെപി ക്യാമ്പിലും അമർഷം ഉണ്ടാക്കിയിട്ടുണ്ട്. നേതാക്കൾ എന്ന് സ്വയം വിളിക്കുന്ന ഇത്തരക്കാരുടെ മനോനില തെറ്റിയിരിക്കുകയാണെന്ന് ബിജെപി എംഎൽഎ നീരജ് ബാബു പറഞ്ഞു. (BJP MLA Neeraj babu on Fateh) തങ്ങളുടെ ഇടം നഷ്‌ടമാകുന്നത് ഇവർ തിരിച്ചറിയുന്നുണ്ട്. ഹിന്ദുക്കളോ മുസ്ലീങ്ങളോ തങ്ങൾക്കൊപ്പമില്ലെന്ന് ഇവർ മനസിലാക്കുന്നു. അത് കൊണ്ടാണ് മാനസിക നില തെറ്റിയത് പോലെ ഇവർ ഇങ്ങനെ പുലമ്പുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.