ശ്രീനഗർ:12 കോടി രൂപയുടെ ആസ്‌തി കണ്ടുെകട്ടിയ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നടപടിക്കെതിരെ പാർലമെന്‍റ് അംഗം ഡോ. ഫാറൂഖ് അബ്ദുല്ല സമർപ്പിച്ച ഹർജി ജമ്മു കശ്മീർ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിച്ചു. കേസിന്‍റെ തുടർവാദം മെയ് 11 ന് നടക്കും.
12 കോടിയുടെ സ്വത്ത് കണ്ടുകെട്ടല്‍; ഫാറൂഖ് അബ്ദുല്ലയുടെ ഹര്‍ജി മെയ് 11ന് വീണ്ടും പരിഗണിക്കും - ഫാറൂഖ് അബ്ദുല്ല
ജമ്മു കശ്‌മീർ ക്രിക്കറ്റ് അസോസിയേഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വത്ത് കണ്ടുകെട്ടിയത്
ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, ചീഫ് ജസ്റ്റിസ് വിനോദ് ചാറ്റർജി കൗൾ എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് വാദം കേട്ടത്. മുതിർന്ന അഭിഭാഷകരായ സിദ്ധാർഥ് ലൂത്ര , അരീബ് കവൂസ എന്നിവര്‍ ഫാറൂഖ് അബ്ദുല്ലക്ക് വേണ്ടിയും ഇഡിക്ക് വേണ്ടി അഡ്വ.തഹീർ ഷംസിയും ഹാജരായി.
ജമ്മു കശ്‌മീർ ക്രിക്കറ്റ് അസോസിയേഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഫാറൂഖ് അബ്ദുല്ലയുടെ 12 കോടി രൂപയുടെ ആസ്‌തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം താൽക്കാലിക കണ്ടുകെട്ടൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചിരുന്നു.