ശ്രീനഗർ: കശ്മീരിലെ ആശുപത്രികളില്‍ കൊവിഡ് പരിചരണ സൗകര്യങ്ങൾ മെച്ചപ്പെടുത്താന്‍ തന്‍റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 1.4 കോടി രൂപ നീക്കിവയ്ക്കുന്നതായി ദേശീയ കോൺഫറൻസ് പ്രസിഡന്റും എംപിയുമായ ഫറൂഖ് അബ്ദുള്ള. എംപിഎൽഎഡിഎസ് ഫണ്ടിൽ നിന്ന് 1.4 കോടി രൂപ അനുവദിക്കണമെന്ന് ശ്രീനഗർ ഡെപ്യൂട്ടി കമ്മിഷണർ മുഹമ്മദ് ഐജാസ് ആസാദിന് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ പാർലമെന്റ് മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ആശുപത്രികളിലെ കൊവിഡ് കെയർ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഫണ്ട് വിനിയോഗിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
കശ്മീരിലെ ആശുപത്രികൾക്കായി 1.4 കോടി രൂപ നീക്കിവച്ച് ഫറൂഖ് അബ്ദുള്ള - ഫാറൂഖ് അബ്ദുല്ല
കശ്മീരിലെ ആരോഗ്യ സേവന ഡയറക്ടറേറ്റിന് 50 ലക്ഷവും ശ്രീനഗറിലെ സർക്കാർ ചെസ്റ്റ് ഡിസീസ് ആശുപത്രി, സർക്കാർ എസ്എംഎച്ച്എസ് ആശുപത്രി, ശ്രീനഗറിലെ സ്കിംസ് മെഡിക്കൽ കോളജ് എന്നിവയ്ക്ക് 30 ലക്ഷം രൂപ വീതവുമാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്ന് ഫറൂഖ് അബ്ദുള്ള.
National Conference president Farooq Abdullah MP fund COVID management MPLADS fund COVID 19 National Conference Farooq Abdullah news Farooq Abdullah latest Kashmir hospitals ഫാറൂഖ് അബ്ദുല്ല ദേശീയ കോൺഫറൻസ്
Also read:ജമ്മു കശ്മീരിൽ ലോക്ക് ഡൗണ്‍; വലഞ്ഞ് ജനം
കശ്മീരിലെ ആരോഗ്യ സേവന ഡയറക്ടറേറ്റിന് 50 ലക്ഷവും ശ്രീനഗറിലെ ചെസ്റ്റ് ഡിസീസ് ആശുപത്രി, എസ്എംഎച്ച്എസ് ആശുപത്രി, ശ്രീനഗറിലെ സ്കിംസ് മെഡിക്കൽ കോളജ് എന്നിവയ്ക്ക് 30 ലക്ഷം രൂപ വീതവുമാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു. കശ്മീരിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എംപിഎൽഡിഎസ് ഫണ്ടുകൾ ഇത്തരത്തിൽ ഉചിതമായി ഉപയോഗിക്കുന്നതാണ് നല്ലതെന്ന് കരുതുന്നതായും അദ്ദേഹം അറിയിച്ചു.