കേരളം

kerala

ETV Bharat / bharat

കർഷക സംഘടനകൾ സമരം അവസാനിപ്പിക്കണമെന്ന് നരേന്ദ്ര സിങ് തോമർ - കേന്ദ്ര കാർഷിക നിയമങ്ങൾ

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കർഷക സംഘടനകളോട് അഭ്യർഥിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ.

Urge all farmer unions to end agitation against farm laws: Union Agri Minister Tomar  farmer unions  farm laws  union agricultural minister  narendra singh tomar  കർഷക സംഘടനകൾ സമരം അവസാനിപ്പിക്കണമെന്ന് നരേന്ദ്ര സിംഗ് തോമർ  കർഷക സംഘടന  നരേന്ദ്ര സിംഗ് തോമർ  കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ  കേന്ദ്ര കാർഷിക നിയമങ്ങൾ  ബിജെപി
കർഷക സംഘടനകൾ സമരം അവസാനിപ്പിക്കണമെന്ന് നരേന്ദ്ര സിംഗ് തോമർ

By

Published : Jun 26, 2021, 8:36 AM IST

ഭോപ്പാൽ:രാജ്യത്തെ കർഷകർ കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. പുതിയ കാർഷിക ബില്ലുകൾ കർഷകരുടെ ജീവിത നിലവാരം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്കു താങ്ങുവില ഉറപ്പാക്കുകയെന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം.

Also read: കർണാടകയിൽ ജെഡിഎസ്‌ കൗൺസിലർക്ക്‌ പത്ത്‌ ലക്ഷം രൂപ കോഴ നൽകിയതായി ആരോപണം

രാജ്യത്തെ വലിയൊരു വിഭാഗം ഈ നിയമങ്ങളെ പിന്തുണയ്ക്കുന്നു മന്ത്രി കൂട്ടിച്ചേർത്തു. എന്നിരുന്നാലും ഏതെങ്കിലും നിയമ വ്യവസ്ഥകൾക്കെതിരെ കർഷകർക്ക് എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ അവ ചർച്ച ചെയ്ത് പരിഹരിക്കാന്‍ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കർഷക സംഘടനയായ സംയുക്ത് കിസാന്‍ മോർച്ച കേന്ദ്ര കാർഷിക നിയമങ്ങൾ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സമീപിച്ചിരുന്നു.

ABOUT THE AUTHOR

...view details