ബെംഗളൂരു:കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് വൻ പ്രതിഷേധം നടക്കുമ്പോൾ വിവാദപരാമർശവുമായി കർണാടക കൃഷി മന്ത്രി ബിസി പാട്ടീൽ. രാജ്യത്ത് ആത്മഹ്യ ചെയ്യുന്ന കർഷകൾ ഭീരുക്കളാണെന്ന് ബിസി പാട്ടീൽ പറഞ്ഞു. ഭാര്യയെയും മക്കളെയും സംരക്ഷിക്കാൻ കഴിയാത്ത ഭീരുവാണ് ആത്മഹത്യ ചെയ്യുന്നത്. ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം നേരിട്ടാൽ അതിൽനിന്ന് കരകയറാനാണ് ശ്രമിക്കേണ്ടതെന്നും ബിസി പാട്ടീൽ പറഞ്ഞു.
ആത്മഹത്യ ചെയ്യുന്ന കർഷകർ ഭീരുക്കളെന്ന് കർണാടക കൃഷി മന്ത്രി - Karnataka Agriculture minister BC Patil
ഭാര്യയെയും മക്കളെയും സംരക്ഷിക്കാൻ കഴിയാത്ത ഭീരുവാണ് ആത്മഹത്യ ചെയ്യുന്നത്. ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം നേരിട്ടാൽ അതിൽ നിന്ന് കരകയറാനാണ് ശ്രമിക്കേണ്ടതെന്നും കർണാടക കൃഷി മന്ത്രി ബിസി പാട്ടീൽ പറഞ്ഞു
![ആത്മഹത്യ ചെയ്യുന്ന കർഷകർ ഭീരുക്കളെന്ന് കർണാടക കൃഷി മന്ത്രി Farmers who commit suicide are cowards Karnataka Agriculture minister BC Patil amended agricultural laws](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9754455-989-9754455-1607008902504.jpg)
ആത്മഹത്യ ചെയ്യുന്ന കർഷകർ ഭീരുക്കളെന്ന് കർണാടക കൃഷി മന്ത്രി
ആത്മഹത്യ ചെയ്യുന്ന കർഷകർ ഭീരുക്കളെന്ന് കർണാടക കൃഷി മന്ത്രി
കർണാടകയിലെ കൊഡാഗു ജില്ലയിൽ പാട്ടമ്പേട്ട് എന്ന സ്ഥലത്ത് കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മന്ത്രിയുടെ വിവാദ പരാമർശം. പരാമർശം വിവാദമായതോടെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രംഗത്തെത്തി. കാർഷിക സമൂഹത്തോടുള്ള അനാദരവാണിതെന്നും ഇതിന് കൃഷി മന്ത്രി കർഷകരോട് മാപ്പ് പറയണമെന്നും എച്ച് ഡി കുമാരസ്വാമി ട്വിറ്ററിൽ പറഞ്ഞു.
TAGGED:
amended agricultural laws