ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൂന്ന് കാർഷിക നിയമഭേദഗതികൾ പിൻവലിക്കണമെന്ന് കർഷക യൂണിയനുകളും പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാരും നിലപാട് സ്വീകരിച്ചതോടെ ഇരു കൂട്ടരും തമ്മിൽ നടന്ന എട്ടാം വട്ട ചർച്ചയും പരാജയപ്പെട്ടു.
മരണം വരെ സമരം ചെയ്യുമെന്ന് കർഷകസംഘടനകൾ - farmers' unions
ജനുവരി 15 നാണ് കർഷക യൂണിയനുകളും കേന്ദ്ര സർക്കാരും തമ്മിലുള്ള അടുത്ത ചർച്ച തീരുമാനിച്ചിരിക്കുന്നത്
നിയമം പിൻവലിച്ചാൽ മാത്രമേ തിരിച്ച് പോകൂ എന്നാണ് കർഷകർ പറയുന്നത്. മരണം വരെ പോരാടുമെന്നും അവർ അറിയിച്ചു. ജനുവരി 15 നാണ് കർഷക യൂണിയനുകളും കേന്ദ്ര സർക്കാരും തമ്മിലുള്ള അടുത്ത ചർച്ച തീരുമാനിച്ചിരിക്കുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ജനുവരി 11 ന് വാദം കേൾക്കും. എന്തെങ്കിലും പരിഹാരത്തിൽ എത്തിച്ചേരാനാകുമെന്ന പ്രതീക്ഷ നഷ്‌ടപ്പെട്ടെന്നും അടുത്ത എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ ജനുവരി 11ന് കർഷക സംഘടനകൾ യോഗം ചേരുമെന്നും അറിയിച്ചിട്ടുണ്ട്. കർഷകരുടെ പ്രധാന ആഘോഷങ്ങളായ ലോഹ്‌രിയും വൈശാഖിയും സമര വേദിയിൽ വച്ച് ആഘോഷിക്കാനാണ് കർഷകർ തീരുമാനിച്ചിരിക്കുന്നത്.