ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ പാസാക്കിയതിന്‍റെ ഒന്നാം വാർഷികത്തിൽ നിയമങ്ങളുടെ പകർപ്പുകൾ കത്തിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്താവ് രാകേഷ് ടികായത്ത്. ജൂണ്‍ അഞ്ചിനാണ് കർഷകർ നിയമങ്ങളുടെ പകർപ്പ് കത്തിച്ച് പ്രതിഷേധിക്കുക. സമരം നീണ്ടുനിൽക്കുമെന്നതിനാൽ വരുന്ന മഴക്കാലം മുമ്പിൽ കണ്ട് സമരപ്പന്തലുകൾക്ക് പകരം കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ നിർമിക്കുമെന്നും രാകേഷ് ടികായത്ത് അറിയിച്ചു.
കാർഷിക നിയമത്തിന്‍റെ ഒന്നാം വാർഷികം ; പകർപ്പുകൾ കത്തിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ - കാർഷിക ബില്ല്
സമരം നീണ്ടുനിൽക്കുമെന്നതിനാൽ വരുന്ന മഴക്കാലം മുമ്പിൽ കണ്ട് ഡൽഹി അതിർത്തിയിലെ സമരപ്പന്തലുകൾക്ക് പകരം കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ നിർമിക്കുമെന്ന് രാകേഷ് ടികായത്ത്.
Also Read: ഡൽഹിക്ക് ആശ്വാസം ; കൊവിഡ് കുറയുന്നു, ഇന്ന് രോഗബാധ 576 പേർക്ക്
കർഷക വിരുദ്ധ നിയമങ്ങൾ കേന്ദ്രം ഉപേക്ഷിക്കുന്നതുവരെ പ്രതിഷേധം തുടരും. ഏതാനും ചില വാർത്താചാനലുകൾ വിഷയത്തിൽ ബിജെപിയുടെ വക്താക്കളായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി മോദിയെ കിം ജോങ് ഉന്നെന്ന് വിശേഷിപ്പിച്ച രാകേഷ് ടികായത് ട്വിറ്ററിലൂടെ കടുത്ത വിമർശനങ്ങളും ഉന്നയിച്ചു. പണപ്പെരുപ്പം വളരെയധികം വർധിച്ചു. സർക്കാരിനെതിരെ ആരെങ്കിലും ശബ്ദമുയർത്തിയാൽ അയാൾ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. കാർഷിക നിയമങ്ങൾക്കെതിരെ നവംബർ 26 മുതൽ കർഷകർ പ്രക്ഷോഭം നടത്തിവരികയാണ്.