ചണ്ഡിഗഡ് : കർഷകരുടെ ആവശ്യങ്ങളിൽ കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നും അനുഭാവത്തോടെയുള്ള പ്രതികരണങ്ങള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് വീണ്ടും സമര പ്രഖ്യാപനവുമായി ഭാരതീയ കിസാൻ യൂണിയൻ(ബികെയു). തങ്ങളുടെ ആവശ്യങ്ങളോട് കേന്ദ്ര സർക്കാരിന്‍റെ പ്രതികരണം ഉണ്ടായില്ലെങ്കിൽ ജനുവരി 31ന് 'വിരോധ് ദിവസ്' ആയി ആചരിക്കുമെന്ന് ബികെയു അറിയിച്ചു.
വിളകളുടെ മിനിമം താങ്ങുവില സംബന്ധിച്ച് ചർച്ച ചെയ്യാൻ കേന്ദ്രം ഇതുവരെ കമ്മിറ്റി രൂപീകരിക്കുകയോ കർഷക നേതാക്കളെ സമീപിക്കുകയോ ചെയ്‌തിട്ടില്ല. ലഖിംപൂർ ഖേരി കർഷക ഹത്യയിൽ ഉൾപ്പെട്ട ആശിഷ് മിശ്രയുടെ പിതാവായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും നീക്കം ചെയ്‌തിട്ടില്ലെന്നും സിംഘു അതിർത്തിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ ബികെയു നേതാവ് യുധ്‌വീർ സിങ് പറഞ്ഞു.