കേരളം

kerala

ETV Bharat / bharat

കർഷക സമരം; കര്‍ഷകരുമായുള്ള സര്‍ക്കാരിന്‍റെ മൂന്നാം ഘട്ട ചര്‍ച്ച ഇന്ന് - Farmers remain at Noida border ahead of fifth round of talks with Centre

രണ്ടാം ഘട്ട ചർച്ചയിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സർക്കാർ വീണ്ടും കർഷകരുമായി ചർച്ച നടത്താൻ തീരുമാനിച്ചത്.

കർഷക സമരം  കര്‍ഷകരുമായുള്ള സര്‍ക്കാരിന്‍റെ മുന്നാം ഘട്ട ചര്‍ച്ച ഇന്ന്  രണ്ടാം ഘട്ട ചർച്ചയിൽ തീരുമാനമാകാത്ത സാഹചര്യം  Farmers remain at Noida border ahead of fifth round of talks with Centre  Farmers protest
കർഷക സമരം; കര്‍ഷകരുമായുള്ള സര്‍ക്കാരിന്‍റെ മുന്നാം ഘട്ട ചര്‍ച്ച ഇന്ന്

By

Published : Dec 5, 2020, 6:51 AM IST

Updated : Dec 5, 2020, 7:27 AM IST

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായുള്ള സര്‍ക്കാരിന്‍റെ മൂന്നാം ഘട്ട ചര്‍ച്ച ഇന്ന്. കർഷകർ ഡൽഹിയിലെ നോയിഡ അതിർത്തിയിൽ വെള്ളിയാഴ്ച രാത്രിയും പ്രതിഷേധിച്ചു. രണ്ടാം ഘട്ട ചർച്ചയിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സർക്കാർ വീണ്ടും കർഷകരുമായി ചർച്ച നടത്താൻ തീരുമാനിച്ചത്. കാർഷിക നിയമങ്ങളിൽ ചില ഭേദഗതികൾ വരുത്തി, എന്നാൽ കർഷകരുടെ പ്രശ്നങ്ങൾ തുറന്ന മനസോടെ ചർച്ച ചെയ്യുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞിരുന്നു. അവസാനഘട്ട ചർച്ചകൾ ഇന്ന് നടക്കുമ്പോൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

2020ലെ കർഷക ഉൽപാദന വാണിജ്യ വാണിജ്യ നിയമം, വില ഉറപ്പാക്കൽ, കാർഷിക സേവന നിയമം, 2020ലെ കർഷക കരാർ, 2020ലെ അവശ്യവസ്തുക്കളുടെ (ഭേദഗതി) നിയമം എന്നിവയ്‌ക്കെതിരെ കർഷകർ പ്രതിഷേധിക്കുന്നത്.

Last Updated : Dec 5, 2020, 7:27 AM IST

ABOUT THE AUTHOR

...view details