ഗാസിബാദ്: വിളകള്‍ ബലികൊടുക്കേണ്ടി വന്നാലും സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് കര്‍ഷ നേതാക്കള്‍. ഭാരതീയ കിസാന്‍ സഭ (ബികെയു) നേതാവ് രാകേഷ് ടികായത്താണ് ശക്തമായ നിലപാടുമായി രംഗത്ത് എത്തിയത്. സര്‍ക്കാര്‍ ഉറക്കം നടിക്കുകയാണ്. എന്നാല്‍ പ്രതിഷേധം ഉപേക്ഷിച്ച് എവിടേക്കും പോകാന്‍ തങ്ങള്‍ തയ്യാറല്ല. കഴിഞ്ഞ 70 വര്‍ഷമായി തങ്ങള്‍ നഷ്ടത്തിലാണ് കൃഷി ചെയ്യുന്നത്. ഒരു വിളകൂടി നഷ്ടത്തിലായാല്‍ തങ്ങള്‍ക്ക് കൂടുതലൊന്നും നഷ്ടമാകില്ല. കൂടുതല്‍ തൊഴിലാളികളെ ഉപയോഗിച്ചാണെങ്കിലും വിളവെടുപ്പ് നടത്തും. വിളകള്‍ വീടുകളില്‍ തന്നെ സൂക്ഷിക്കും. എങ്കിലും പ്രക്ഷോഭം ദുര്‍ബലപ്പെടുത്തില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പശ്ചിമ ബംഗാളില്‍ ട്രാക്ടര്‍ റാലി നടത്താന്‍ തങ്ങള്‍ തയ്യാറെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ 294 നിയമസഭാ സീറ്റുകളിലേക്ക് ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ബംഗാളില്‍ ശക്തമായ സമര പരിപാടികള്‍ ആസുത്രണം ചെയ്യും.
വിളകള്‍ ബലികൊടുക്കേണ്ടി വന്നാലും സമരത്തില്‍ നിന്നും പിന്നോട്ടില്ല; രാകേഷ് ടികായത്ത്
സര്‍ക്കാര്‍ ഉറക്കം നടിക്കുകയാണ്. എന്നാല്‍ പ്രതിഷേധം ഉപേക്ഷിച്ച് എവിടേക്കും പോകാന്‍ തങ്ങള്‍ തയ്യാറല്ല. കഴിഞ്ഞ 70 വര്‍ഷമായി തങ്ങള്‍ നഷ്ടത്തിലാണ് കൃഷി ചെയ്യുന്നത്. ഒരു വിളകൂടി നഷ്ടത്തിലായാല്‍ തങ്ങള്‍ക്ക് കൂടുതലൊന്നും നഷ്ടമാകില്ലെന്നും ടികായത്ത്
വരാനിരിക്കുന്ന വേനല്‍കാലത്തെ നേരിടാന്‍ സമര വേദിയില്‍ കൂളറുകള്‍ അടക്കം സ്ഥാപിക്കാനുള്ള പദ്ധതികള്‍ ആസുത്രണം ചെയ്ത് വരികയാണ്. അതിനായി യുപി സര്‍ക്കാറില്‍ നിന്നും വൈദ്യുതി ആവശ്യപ്പെടും. അവര്‍ തന്നില്ലെങ്കില്‍ തങ്ങള്‍ ഡല്‍ഹി സര്‍ക്കാരില്‍ നിന്നും വൈദ്യുതി വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു. അതും നിരസിച്ചാല്‍ ജനറേറ്റര്‍ അടക്കമുള്ള ബദല്‍ സംവിധാനങ്ങളെ കുറിച്ച് ആലോചിക്കും. ഇന്ധനവില വര്‍ധിക്കുകയാണ്. ഇതോടെ കൃഷിയുടെ ചെലവ് കൂടി. ഇതിന് ആനുപാതികായി വിളകള്‍ക്ക് വില ലഭിക്കുന്നില്ല. വിളവെടുപ്പിനായി കര്‍ഷകര്‍ തിരികെ പോകുമെന്ന് പ്രതീക്ഷയിലാണ് സര്‍ക്കാര്‍. പ്രതിഷേധം രണ്ട് മാസത്തിനുള്ളില്‍ അവസാനിക്കുമെന്നാണ് അവര്‍ കരുതുന്നത്. അതേസമയം പുതുക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ട് പോവില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.