ന്യൂഡൽഹി:മോദി സർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കര്‍ഷക സംഘടനകളുടെ ഡല്‍ഹി ചലോ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം. ഡൽഹി അതിർത്തിയിൽ മാർച്ച് പൊലീസ് തടഞ്ഞു. ഡല്‍ഹി - ഹരിയാന അതിര്‍ത്തിയിലെ സിങ്കുവിൽ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
തുടർച്ചയായ രണ്ടാം ദിവസവും ഡൽഹിയും ഹരിയാനയും അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. കര്‍ഷകരെ പ്രതിരോധിക്കാന്‍ പൊലീസിന് പുറമെ ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും കേന്ദ്രസര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് പാളികളും ബാരിക്കേഡുകളും മുള്ളുവേലിയും ഉപയോഗിച്ചാണ് പൊലീസ് കര്‍ഷകരെ തടയുന്നത്.