ന്യൂഡൽഹി:പുതുക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. ജൂലൈ 22 മുതൽ ജന്ദർ മന്ദറിൽ കിസാൻ പാർലമെന്‍റ് സംഘടിപ്പിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് അറിയിച്ചു.
'സമരം തുടരും': ടികായത്
കർഷകരുടെ പ്രതിഷേധം എട്ടാം മാസത്തിലേക്ക് കടക്കുകയാണ്. ഇതുവരെയും കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നും യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രതിഷേധം ശക്തമാക്കുമെന്നും പുതുക്കിയ നിയമങ്ങൾ റദ്ദാക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ടികായത് വ്യക്തമാക്കി. പ്രതിഷേധങ്ങളുടെ ഭാഗമായി 200 കർഷകർ സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ നിന്നും ജന്ദർ മന്ദറിലേക്ക് പ്രവേശിക്കും. വർഷകാല സമ്മേളനം അവസാനിക്കുന്നതു വരെ കർഷകർ ജന്ദർ മന്ദറിൽ പ്രതിഷേധം തുടരുമെന്നും ടികായത് അറിയിച്ചു.