ന്യൂഡല്‍ഹി: കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധത്തെത്തുടർന്ന് അടച്ച ഗാസിപൂർ അതിർത്തി തുറന്നു. ദേശീയ തലസ്ഥാനത്ത് നിന്ന് ഉത്തർപ്രദേശിലേക്ക് പോകുന്നവരെ മാത്രമേ അതിര്‍ത്തിയിലൂടെ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.
കര്‍ഷക പ്രതിഷേധത്തെത്തുടര്‍ന്ന് അടച്ചിരുന്ന ഗാസിപൂര്‍ അതിര്‍ത്തി തുറന്നു - കര്‍ഷകപ്രതിഷേധത്തെത്തുടര്‍ന്ന് അടച്ചിരുന്ന ഗാസിപൂര്‍ അതിര്‍ത്തി തുറന്നു
ഗാസിയാബാദിലെയും ഡല്‍ഹിയിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മിൽ നടത്തിയ ചർച്ചക്ക് ശേഷമാണ് പാത തുറക്കാന്‍ തീരുമാനിച്ചത്.
![കര്‍ഷക പ്രതിഷേധത്തെത്തുടര്‍ന്ന് അടച്ചിരുന്ന ഗാസിപൂര്‍ അതിര്‍ത്തി തുറന്നു Farmers' protest: Ghazipur border reopens, traffic movement allowed from Delhi to UP Farmers' protest Ghazipur border reopens, traffic movement allowed from Delhi to UP Ghazipur border reopens traffic movement allowed from Delhi to UP Ghazipur കര്‍ഷകപ്രതിഷേധത്തെത്തുടര്‍ന്ന് അടച്ചിരുന്ന ഗാസിപൂര്‍ അതിര്‍ത്തി തുറന്നു ഗാസിപൂര്‍ അതിര്‍ത്തി തുറന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11010843-282-11010843-1615781443576.jpg)
കര്‍ഷകപ്രതിഷേധത്തെത്തുടര്‍ന്ന് അടച്ചിരുന്ന ഗാസിപൂര്‍ അതിര്‍ത്തി തുറന്നു
ഗാസിയാബാദിലെയും ഡല്‍ഹിയിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മിൽ നടത്തിയ ചർച്ചക്ക് ശേഷമാണ് പാത തുറക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം ഡല്‍ഹി പൊലീസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിന അക്രമത്തെത്തുടർന്ന് ജനുവരി 26 മുതൽ അടച്ചിരുന്ന ഗാസിപൂർ അതിർത്തി മാർച്ച് 2 ന് വാഹന ഗതാഗതത്തിനായി വീണ്ടും തുറന്നിരുന്നു. എന്നാല്‍ പിന്നീട് അതിർത്തി വീണ്ടും അടക്കുകയായിരുന്നു.