കേരളം

kerala

ETV Bharat / bharat

കർഷക പ്രതിഷേധം; തിക്രി, ധൻസ അതിർത്തികൾ അടച്ച് ഡൽഹി പൊലീസ് - Tikri

കർഷക നിയമങ്ങൾക്കെതിരെ നവംബർ 26 മുതൽ കർഷകൾ അതിർത്തികളിൽ പ്രതിഷേധത്തിലാണ്.

കർഷക പ്രതിഷേധം  തിക്രി, ധൻസ അതിർത്തികൾ അടച്ച് ഡൽഹി പൊലീസ്  കർഷക നിയമങ്ങൾക്കെതിരെ നവംബർ 26 മുതൽ കർഷകൾ അതിർത്തികളിൽ പ്രതിഷേധത്തിലാണ്  Farmers' protest  Delhi Police issues traffic alert, closes Tikri, Dhansa borders  Tikri  Dhansa border
കർഷക പ്രതിഷേധം; തിക്രി, ധൻസ അതിർത്തികൾ അടച്ച് ഡൽഹി പൊലീസ്

By

Published : Dec 21, 2020, 10:13 AM IST

ന്യൂഡൽഹി: കർഷക പ്രതിഷേധത്തിനിടെ തിക്രി, ധൻസ അതിർത്തികൾ അടച്ച് ഡൽഹി പൊലീസ്. ഇരുചക്ര വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കുമായി ജാട്ടികര അതിർത്തി മാത്രമാണ് തുറന്നിരിക്കുന്നത്. സിങ്കു, ഔചന്ദി, പിയാവു മാനിയാരി, മംഗേഷ് അതിർത്തികളും അടച്ചിട്ടിരിക്കുകയാണ്. മുക്കർബ, ജിടികെ റോഡിൽ നിന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു.

അതേസമയം ഔട്ടർ റിംഗ് റോഡ്, ജി‌ടി‌കെ റോഡ്, ദേശീയപാത നമ്പർ 44 എന്നിവ ഒഴിവാക്കാൻ ഡൽഹി പൊലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്രസർക്കാർ കർഷകരെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ചു. കർഷക നിയമങ്ങൾക്കെതിരെ നവംബർ 26 മുതൽ കർഷകൾ അതിർത്തികളിൽ പ്രതിഷേധത്തിലാണ്.

ABOUT THE AUTHOR

...view details