ന്യൂഡൽഹി: പിഎം കിസാൻ സമ്മാൻ നിധിയുടെ അടുത്ത ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്തു. ഒമ്പത് കോടി കുടുംബങ്ങൾക്കായി 18,000 കോടി രൂപയാണ് അനുവദിച്ചത്. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിക്കും. ആറ് സംസ്ഥാനങ്ങളിൽ ഉള്ള കർഷകരുമായി പ്രധാനമന്ത്രി ഓൺലൈൻ സംവാദം നടത്തി.
കർഷകർക്ക് 18,000 കോടി രൂപ വിതരണം ചെയ്ത് പ്രധാനമന്ത്രി - കർഷകർക്ക് 18,000 കോടി രൂപ അനുവദിച്ച് നരേന്ദ്ര മോദി
ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയാണ് മൂന്നു തവണയായി പിഎം കിസാന്‍ പദ്ധതിയുടെ ഭാഗമായി ലഭിക്കുക.
നരേന്ദ്ര മോദി
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് 2000 രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തും. ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയാണ് മൂന്നു തവണയായി പിഎം കിസാന്‍ പദ്ധതിയുടെ ഭാഗമായി ലഭിക്കുക. കർഷകർക്ക് പുതിയ നിയമങ്ങൾ കാരണം ഭൂമി നഷ്ടപ്പെടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിഷേധങ്ങളിൽ ചിലർ രാഷ്ട്രീയ കലർത്തുന്നുവന്നും മോദി പറഞ്ഞു.