ന്യൂഡൽഹി: ഡല്‍ഹിയുടെ വിവിധ അതിർത്തികളില്‍ ദിവസങ്ങളായി കർഷകർ നടത്തി വരുന്ന പ്രതിഷേധത്തെ തുടർന്ന് യാത്രാ ദുരിതം നേരിടുകയാണ് ഡൽഹിയിലെ ജനങ്ങൾ. കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാർഷിക നിയമങ്ങൾക്കെതിരെയാണ് ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ പ്രതിഷേധിക്കുന്നത്.
കർഷക പ്രതിഷേധം; ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് ഹൈവേയിൽ ഗതാതഗത കുരുക്ക്
കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാർഷിക നിയമങ്ങൾക്കെതിരെയാണ് ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ കർഷകർ പ്രതിഷേധിക്കുന്നത്
കർഷക പ്രതിഷേധം; ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് ഹൈവേയിൽ ഗതാതഗത കുരുക്ക്
പ്രതിഷേധത്തെ തുടർന്ന് ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് ഹൈവേയിൽ നിന്ന് ഗാസിപ്പൂരിലേക്കും ഗാസിയാബാദിലേക്കും ഉള്ള യാത്ര വളരെ ദുഷ്‌കരമായിരിക്കുകയാണെന്നും പലരും ഓഫീസിലെത്താൻ വളരെയധികം സമയമെടുക്കുന്നുവെന്നും ജനങ്ങൾ അഭിപ്രായപ്പെട്ടു. നിസാമുദ്ദീൻ ഖത്ത, അക്ഷർധാം, ഗാസിപൂർ ചൗക്ക് എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ മറ്റു വഴികളിലൂടെ കടത്തി വിട്ടു എന്ന് പൊലീസ് അധികൃതർ അറിയിച്ചു.