ന്യൂഡൽഹി: കർഷക സമരത്തിൽ കർഷക നേതാക്കളും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള പത്താംവട്ട ചർച്ച ഇന്ന് നടക്കും. ഈ മാസം 15ന് നടന്ന ചർച്ചയിൽ അന്തിമ തീരുമാനത്തിൽ എത്താത്തതിനെ തുടർന്ന് ചൊവ്വാഴ്ച നടത്തുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. കാർഷികനിയമങ്ങൾ പിൻവലിക്കുകയെന്ന ആവശ്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടിലാണ് കർഷകർ. ഉടൻ തന്നെ വിഷയത്തിന് പരിഹാരം കണ്ടെത്തണമെന്നാണ് ഇരുകൂട്ടരുടെയും ആവശ്യമെന്നും മറ്റ് പ്രത്യയശാസ്ത്രങ്ങളുള്ളവരുടെ ഇടപെടലാണ് ഇത് വൈകിപ്പിക്കുന്നതെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.
കർഷക സമരം; ഇന്ന് പത്താംവട്ട ചർച്ച
കാർഷികനിയമങ്ങൾ പിൻവലിക്കുകയെന്ന ആവശ്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടിലാണ് കർഷകർ
കർഷക സമരം; ഇന്ന് പത്താംവട്ട ചർച്ച
കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമം കർഷകരെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ചാബിലും ഹരിയാനയിലും ഡിസംബർ എട്ട് മുതൽ പ്രതിഷേധം തുടങ്ങിയത്. പിന്നീട് കർഷകർ രാജ്യതലസ്ഥാനത്തേക്ക് നീങ്ങി സമരം ശക്തമാക്കി. എന്നാൽ, കേന്ദ്ര സർക്കാരിന്‍റെ കൃഷി നിയമങ്ങൾ പിൻവലിക്കില്ലെന്നും കർഷകരുടെ ജീവിതം സമ്പന്നമാക്കുന്ന നിയമം വരും ദിവസങ്ങളിൽ നടപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം കർണാടക സന്ദർശനത്തിനിടെ വ്യക്തമാക്കിയിരുന്നു.