കേരളം

kerala

By

Published : Mar 31, 2021, 7:49 PM IST

ETV Bharat / bharat

പാര്‍ലമെന്‍റ് മാര്‍ച്ച് നടത്താനൊരുങ്ങി കിസാൻ മോര്‍ച്ച

മാർച്ചിന്‍റെ തിയതി പിന്നീട് പ്രഖ്യാപിക്കും. പ്രതിഷേധങ്ങളുടെ ഭാഗമായി ഏപ്രിൽ 10ന് കുണ്‍ഡ്‌ലി- മനേസർ-പൽവാൾ എക്സ്പ്രസ് ഹൈവേ തടയുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു

farmers Parliament march  കർഷക റാലി  പാർലമെന്‍റ് മാർച്ച്  farmers protest india  സംയുക്ത കിസാൻ മോർച്ച  സംയുക്ത കിസാൻ മോർച്ച
പാർലമെന്‍റിലേക്ക് മാർച്ച് പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച; ജനുവരി 26 ആവർത്തിക്കില്ല

ന്യൂഡൽഹി: പാർലമെന്‍റിലേക്ക് മാർച്ച് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച. കാൽ നടയായി നടത്തുന്ന മാർച്ചിന്‍റെ തിയതി തീരുമാനിച്ചിട്ടില്ലെങ്കിലും മെയ്‌ മാസം ഉണ്ടാകുമെന്നും കർഷക നേതാക്കൾ അറിയിച്ചു. കർഷകരെ കൂടാതെ വനിതകൾ. തൊഴിൽ രഹിതർ, കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചവർ ഉൾപ്പടെയുള്ളവരെ ഉൾപ്പെടുത്തിയാവും മാർച്ച് സംഘടിപ്പിക്കുക. സമാധാനപരമായി സംഘടിപ്പിക്കുന്ന മാർച്ചിൽ ജനുവരി 26 ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്ന് കർഷക നേതാവ് ഗുർനാം സിങ് ചൗദുനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രതിഷേധങ്ങളുടെ ഭാഗമായി ഏപ്രിൽ 10ന് കുണ്‍ഡ്‌ലി- മനേസർ-പൽവാൾ എക്സ്പ്രസ് ഹൈവേ തടയുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ഏപ്രിൽ 10ന് രാവിലെ 11 മണി മുതൽ പിറ്റേ ദിവസം 11 മണിവരെ ആണ് ഹൈവേ ഉപരോധിക്കുക. 2020 സെപ്‌റ്റംബറിൽ ആണ് കേന്ദ്ര സർക്കാരിന്‍റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധങ്ങളുടെ ഭാഗമായി 2021 ജനുവരി 26ന് കർഷക സംഘനകൾ പാർലമെന്‍റിലേക്ക് നടത്തിയ ട്രാക്‌ടർ റാലി അക്രമാസക്തമായിരുന്നു.

ABOUT THE AUTHOR

...view details