ന്യൂഡൽഹി: മഹാപഞ്ചായത്തുകൾക്ക് തുടക്കമിട്ട് ഭാരതീയ കിസാൻ യൂണിയൻ. ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ഞായറാഴ്ച മഹാപഞ്ചായത്ത് നടത്തിക്കൊണ്ടാണ് തുടക്കമായത്. ഫെബ്രുവരി 28 ഞായറാഴ്ച മുതൽ മാർച്ച് 22 വരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മഹാപഞ്ചായത്തുകളുടെ പട്ടിക ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) പുറത്തിറക്കയിട്ടുണ്ട്.
കാർഷിക നിയമങ്ങൾക്കെതിരെയുള്ള മഹാപഞ്ചായത്തുകൾക്ക് തുടക്കമിട്ട് ഭാരതീയ കിസാൻ യൂണിയൻ - Bharatiya Kisan Union
ഫെബ്രുവരി 28 ഞായറാഴ്ച മുതൽ മാർച്ച് 22 വരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മഹാപഞ്ചായത്തുകളുടെ പട്ടിക ഭാരതീയ കിസാൻ യൂണിയൻ പുറത്തിറക്കി
ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ മാർച്ച് ഒന്നിനും രാജസ്ഥാനിലെ ജുഞ്ജുനു ജില്ലയിൽ മാർച്ച് രണ്ടിനും നാഗൗറില്‍ മാർച്ച് മൂന്നിനും ഇറ്റാവയിൽ മാർച്ച് അഞ്ചിനും തെലങ്കാനയിൽ മാർച്ച് ആറിനും മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കും. ഇതിന് ശേഷം മാർച്ച് ഏഴിന് ഗാസിപൂരിൽ നടക്കുന്ന മഹാപഞ്ചായത്തിൽ രാകേഷ് ടിക്കായത്ത് പങ്കെടുക്കും. തുടർന്ന് മാർച്ച് എട്ടിന് മധ്യപ്രദേശിലെ ഷിയോപൂരിലും അദ്ദേഹം എത്തും. മാർച്ച് 10ന് യുപിയിലെ ബല്ലിയയിലും മാർച്ച് 12 ന് ജോധ്പൂരിലും മാർച്ച് 14 ന് മധ്യപ്രദേശിലെ രേവയിലും മാർച്ച് 20, 21, 22 തീയതികളിൽ കർണാടകയിലും മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കും. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്ന കർഷകരും സർക്കാരും തമ്മിലുള്ള 11 ഘട്ട ചര്‍ച്ചകളും തീരുമാനമാകാതെ പിരിഞ്ഞിരുന്നു.