ന്യൂഡൽഹി: രാജ്യത്തെ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാതെ ഇന്ത്യ സന്ദർശിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ അനുവദിക്കരുതെന്ന് ആവിശ്യപ്പെട്ട് ബ്രിട്ടീഷ് പാർലമെന്‍റ് അംഗങ്ങൾക്ക് കത്ത് നൽകുമെന്ന് കർഷക യൂണിയനുകൾ അറിയിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിനായി ബോറിസ് ജോൺസൻ ജനുവരി 26ന് ഇന്ത്യ സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നു.
ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിക്കുന്നത് തടയാൻ ബ്രിട്ടീഷ് എംപിമാർക്ക് കത്തെഴുതുമെന്ന് കർഷക യൂണിയനുകൾ - Farmers' unions to write to UK MPs
റിപ്പബ്ലിക് ദിനാഘോഷത്തിനായി ബോറിസ് ജോൺസൻ ജനുവരി 26ന് ഇന്ത്യ സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നു.

ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിക്കുന്നത് തടയാൻ ബ്രിട്ടീഷ് എംപിമാർക്ക് കത്തെഴുതുമെന്ന് കർഷക യൂണിയനുകൾ
ഈ സാഹചര്യത്തിലാണ് തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ബോറിസ് ജോണ്‍സന്‍റെ സന്ദർശനം തടയണമെന്നാവിശ്യപ്പെട്ട് ബ്രിട്ടീഷ് പാർലമെന്‍റ് അംഗങ്ങൾക്ക് കത്ത് അയക്കാൻ തീരുമാനിച്ചതെന്ന് കർഷക നേതാവ് കുൽവന്ത് സിംഗ് സന്തു അറിയിച്ചു. കഴിഞ്ഞ ഡിസംബർ പതിനഞ്ചിന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ജനുവരി 26ന് ബ്രട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയുടെ മുഖ്യ അതിഥി ആകുമെന്ന് സ്ഥിരീകരിച്ചത്.