ചാമരാജനഗർ:കർണാടകയിലെ ചാമരാജനഗർ താലൂക്കിലെ പന്യാദഹുണ്ടി ഗ്രാമത്തിലെ മഹേഷിന്‍റെയും യോഗിതയുടേയും വിവാഹത്തിനെത്തിയ വിശിഷ്‌ടാതിഥികളെ കണ്ട് അതിഥികൾ ഞെട്ടി. സാധാരണ സിനിമക്കാരോ, രാഷ്‌ട്രീയക്കാരോ മറ്റ് മേഖലകളിൽ ശ്രദ്ധിക്കപ്പെട്ടവരോ വിശിഷ്‌ടാതിഥികളായി എത്തുമ്പോൾ മഹേഷ് കല്യാണത്തിനെത്തിയത് തന്‍റെ രണ്ട് കാളകളുമായിട്ടായിരുന്നു.
കൃഷിയെ തന്‍റെ ഉപജീവനമാക്കി മാറ്റിയ മഹേഷിന്‍റെ ആഗ്രഹപ്രകാരമാണ് കാളകളെ കല്യാണത്തിനെത്തിച്ചത്. മണ്ഡപത്തിന് പുറത്ത് വലിയൊരു സ്റ്റേജ് കെട്ടി അവിടെ മാലയിട്ട് അലങ്കരിച്ചാണ് കാളകളെ മഹേഷ് വരവേറ്റത്. വിവാഹ ചടങ്ങുകൾക്ക് പിന്നാലെ വധൂവരൻമാരെത്തി കാളകളിൽ നിന്ന് അനുഗ്രഹവും വാങ്ങി.