മുംബൈ: മഹാരാഷ്‌ട്ര നിയമസഭയ്‌ക്ക് മുന്നിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് കർഷകൻ. ഇന്ന്(23.08.2022) ഉച്ചയ്‌ക്ക് 12.30നാണ് സംഭവം. ഒസ്‌മാനാബാദ് സ്വദേശി സുഭാഷ് ദേശ്‌മുഖ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
മഹാരാഷ്‌ട്ര നിയമസഭയ്‌ക്ക് മുന്നിൽ കർഷകന്‍റെ ആത്മഹത്യ ശ്രമം - മഹാരാഷ്‌ട്ര നിയമസഭ
ഒസ്‌മാനാബാദ് സ്വദേശി സുഭാഷ് ദേശ്‌മുഖ് എന്ന കർഷകനാണ് മഹാരാഷ്‌ട്ര നിയമസഭയ്‌ക്ക് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചത്
മഹാരാഷ്‌ട്ര നിയമസഭയ്‌ക്ക് മുന്നിൽ കർഷകന്‍റെ ആത്മഹത്യ ശ്രമം
ഒസ്‌മാനാബാദ് സ്വദേശിയായ കർഷകനാണ് താനെന്ന് വിളിച്ച് പറഞ്ഞതിന് ശേഷം ഇയാൾ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് തീയണച്ച ശേഷം ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യയ്‌ക്ക് ശ്രമിച്ചതിന്‍റെ കാരണം വ്യക്തമല്ല. മഹാരാഷ്‌ട്ര നിയമസഭയിൽ വര്‍ഷകാല സമ്മേളനം നടക്കുന്നതിനിടെയാണ് കർഷകന്‍റെ ആത്മഹത്യ ശ്രമം.