ഛണ്ഡീഗഡ്: പഞ്ചാബിലെ ഹോഷിയാർപൂർ ഗ്രാമത്തിൽ കർഷകനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ജഗ്‌താർ സിംഗ്(70), അദ്ദേഹത്തിന്‍റെ മകൻ കിർപാൽ സിംഗ് (42) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മുഹദിപൂർ ഗ്രാമത്തിലെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
പഞ്ചാബിൽ കർഷകനും മകനും ആത്മഹത്യ ചെയ്തു - farmers' death
ഇരുവരും വിഷം കഴിച്ചതാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മുനിഷ് കുമാർ പറഞ്ഞു
കടക്കെണി; പഞ്ചാബിൽ കർഷകനും മകനും ആത്മഹത്യ ചെയ്തു
ഇവരുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ഇരുവരും വിഷം കഴിച്ചതാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മുനിഷ് കുമാർ പറഞ്ഞു. കാർഷിക നിയമഭേദഗതികൾ കേന്ദ്രം റദ്ദാക്കാത്തതില്‍ ദു:ഖിതരാണെന്നും സംസ്ഥാന സർക്കാർ കാർഷിക വായ്‌പകൾ എഴുതി തള്ളുമെന്ന വാഗ്‌ദാനങ്ങൾ പാലിക്കുന്നില്ലെന്നും ആത്മഹത്യാ കുറിപ്പിൽ ഇവർ ആരോപിക്കുന്നുണ്ട്. ഇരുവർക്കും രണ്ടേക്കർ ഭൂമിയുണ്ടായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.