കോയമ്പത്തൂർ: ആടുകൾ മോഷണം പോയതിനെത്തുടർന്നുണ്ടായ തർക്കത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ കർഷകൻ വെടിയേറ്റ് കൊല്ലപ്പെട്ടു. കോയമ്പത്തൂർ ജില്ലയിലെ മേട്ടുപ്പാളയം സ്വദേശിയായ ചിന്നസ്വാമിയെയാണ് (58) പ്രദേശവാസിയായ രഞ്ജിത് കുമാർ (28) വെടിവച്ച് കൊലപ്പെടുത്തിയത്. ഞായറാഴ്‌ച(ഒക്‌ടോബര്‍ 9) പുലർച്ചെയാണ് സംഭവം.
മന്ദരയ്ക്കാട് പ്രദേശത്തെ കൃഷിയിടത്തിൽ മേയാനായി വിട്ടിരുന്ന ചിന്നസ്വാമിയുടെ ചില ആടുകളെ ശനിയാഴ്‌ച വൈകുന്നേരം മുതൽ കാണാനില്ലായിരുന്നു. തുടർന്ന് ചിന്നസ്വാമി പൊലീസിൽ പരാതിയും നൽകി. ഇതിനിടെ പ്രദേശത്തുള്ള രഞ്‌ജിത് കുമാറിന് ആട് മോഷണവുമായി ബന്ധമുണ്ടെന്ന് ആരോപണവുമായി ചിലർ രംഗത്തെത്തിയിരുന്നു.