കോയമ്പത്തൂർ:ആടിനെ വിഴുങ്ങാൻ ശ്രമിക്കുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി വനപാലകർ. കോയമ്പത്തൂരിലാണ് സംഭവം. കണാതായ ആട്ടിൻ കുട്ടിയെ തിരഞ്ഞിറങ്ങിയ കോയമ്പത്തൂർ സ്വദേശി രാമസ്വാമിയാണ് ആടിനെ വിഴുങ്ങുന്ന പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് ഇയാള്‍ വനപാലകരെ വിവരമറിയിച്ചു.
ആടിനെ വിഴുങ്ങുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി വനപാലകർ: video - പെരുമ്പാമ്പ് ആടിനെ വിഴുങ്ങി
പാമ്പിന്‍റെ വായിൽ നിന്നും ആടിനെ പുറത്തെടുത്തെങ്കിലും ചത്തിരുന്നു. കോയമ്പത്തൂർ സ്വദേശി രാമസ്വാമിയാണ് ആടിനെ വിഴുങ്ങുന്ന പെരുമ്പാമ്പിനെ കണ്ടത്.
പെരുമ്പാമ്പിനെ പിടികൂടി വനപാലകർ
സംഭവ സ്ഥലത്തെത്തിയ വനപാലകരും പാമ്പ് പിടിത്തക്കാരനും ചേർന്നാണ് 12 അടി നീളമുള്ള പെരുമ്പാമ്പിനെ വലയിലാക്കിയത്. പാമ്പിന്‍റെ വായിൽ നിന്നും ആടിനെ പുറത്തെടുത്തെങ്കിലും ചത്തിരുന്നു. പിടികൂടിയ പെരുമ്പാമ്പിനെ വനപാലകർ ഉൾകാട്ടിൽ തുറന്നു വിട്ടു.
ALSO READ വീണ്ടും മിന്നല്‍ 'സുൽത്താന', ടൂറിസ്റ്റുകളുടെ വാഹനം പിന്തുടരുന്ന ദൃശ്യങ്ങൾ