ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ പങ്കാളിയായ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കൈറ്റിന് ഫോണിലൂടെ വധഭീഷണി. ഡല്‍ഹി കമല നഗർ പൊലീസ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലേക്കാണ് വധഭീഷണി മുഴക്കികൊണ്ടുള്ള ഫോണ്‍ വെള്ളിയാഴ്ച രാത്രി എത്തിയത്. ഉടന്‍ തന്നെ അജ്ഞാത ഫോണ്‍ സന്ദേശത്തെ കുറിച്ച് അന്വേഷണം നടത്തിയ പൊലീസ് ഒരു മണിക്കൂറിനുള്ളില്‍ ഫോണ്‍ സന്ദേശത്തിന്‍റെ ഉടമയെ കണ്ടെത്തി. മദ്യപിച്ച് ലക്കുകെട്ട ഒരു ചായക്കടക്കാരനാണ് അജ്ഞാത ഫോണ്‍ സന്ദേശത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് ഇയാള കസ്റ്റഡിയില്‍ എടുത്ത പൊലീസ് വിശദമായ അന്വേഷണം നടത്തുകയും ഇയാള്‍ മദ്യലഹരിയില്‍ ഫോണ്‍ വിളിച്ചതാണെന്നും കണ്ടെത്തി. ശേഷം ഇയാളെ പൊലീസ് താക്കീത് നല്‍കി പറഞ്ഞയച്ചു.
കർഷക സമര നേതാവിന് നേരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയില്‍
ഡല്‍ഹി കമല നഗർ പൊലീസ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലേക്കാണ് വധഭീഷണി മുഴക്കികൊണ്ടുള്ള ഫോണ്‍ വെള്ളിയാഴ്ച രാത്രി എത്തിയത്. ഉടന്‍ തന്നെ അജ്ഞാത ഫോണ്‍ സന്ദേശത്തെ കുറിച്ച് അന്വേഷണം നടത്തിയ പൊലീസ് ഒരു മണിക്കൂറിനുള്ളില്‍ ഫോണ്‍ സന്ദേശത്തിന്‍റെ ഉടമയെ കണ്ടെത്തി
'ഞങ്ങൾ എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിച്ചു. മദ്യപിച്ച് വിളിച്ചയാൾ ടിക്കൈറ്റിനെ കൊല്ലാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഞങ്ങൾ അന്വേഷണത്തിലൂടെ മനസിലാക്കി. ഞങ്ങൾ അയാളെയും അയാള്‍ക്കുള്ള ബന്ധങ്ങളെ കുറിച്ചും വിശദമായി ചോദ്യം ചെയ്‌തു. സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല, അതിനാൽ ഞങ്ങൾ അയാള്‍ക്ക് കർശന മുന്നറിയിപ്പ് നല്‍കി വിട്ടയച്ചു' പൊലീസ് ഉദ്യോഗസ്ഥര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
കേന്ദ്രം നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് നവംബർ മുതൽ ആയിരക്കണക്കിന് കർഷകരാണ് ഡല്‍ഹി അതിർത്തി പ്രദേശങ്ങളായ സിങ്കു, തിക്രി, ഖാസിപൂർ എന്നിവിടങ്ങളിൽ സമരം ചെയ്യുന്നത്. കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടും സമരം ഒത്തുതീര്‍പ്പായില്ല.