കർണൂൽ (ആന്ധാപ്രദേശ്): തക്കാളിപ്പാടത്ത് കള പറിക്കുന്നതിനിടെ കർഷകന് ലഭിച്ചത് 10 കാരറ്റ് വരുന്ന വജ്രക്കല്ല്. ആന്ധാപ്രദേശിലെ കർണൂൽ ജില്ലയിലെ ജി.എറഗുഡി ഗ്രാമത്തിലെ കർഷക കുടുംബത്തിനാണ് അപ്രതീക്ഷിതമായി മഹാഭാഗ്യം തേടിയെത്തിയത്. വിവരമറിഞ്ഞ് പേരാവലി, ജോന്നഗിരി പ്രദേശങ്ങളിലെ ചില വ്യാപാരികൾ കർഷകനെ സമീപിച്ച് 34 ലക്ഷം രൂപയ്‌ക്ക് വജ്രം വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
പാടത്ത് നിന്ന് കിട്ടിയത് വമ്പൻ ഭാഗ്യം; കള പറിക്കുന്നതിനിടെ കർഷകന് ലഭിച്ചത് 10 കാരറ്റ് വജ്രം
ആന്ധാപ്രദേശിലെ കർണൂൽ ജില്ലയിലാണ് തക്കാളിപ്പാടത്ത് കളപറിക്കുന്നതിനിടെ 34 ലക്ഷത്തോളം വിലവരുന്ന വജ്രക്കല്ല് ലഭിച്ചത്.
അപ്രതീക്ഷിത ഭാഗ്യം; വയലിലെ കള പറിക്കുന്നതിനിടെ കർഷകന് ലഭിച്ചത് 10 കാരറ്റിന്‍റെ വജ്രക്കല്ല്
അതേസമയം വർഷത്തിലെ ആദ്യ സീസണിൽ മഴ പെയ്താൽ ജോന്നഗിരി, പഗിദ്രായി, ജി.എറഗുഡി, തുഗ്ഗലി പ്രദേശങ്ങളിലെ വയലുകളിൽ വജ്രം കണ്ടെത്തുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഈ പ്രദേശങ്ങളിൽ വജ്രം തേടി ധാരാളം ആളുകളും എത്താറുണ്ട്.