ഉത്തർപ്രദേശിൽ കർഷകൻ ആത്മഹത്യ ചെയ്‌തു - national news
കന്നുകാലികൾ സുഭാഷ് സിംഗിന്‍റെ വിളകൾ നശിപ്പിച്ചതിനെത്തുടർന്ന് ഇയാൾ ഏറെ അസ്വസ്ഥനായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
![ഉത്തർപ്രദേശിൽ കർഷകൻ ആത്മഹത്യ ചെയ്‌തു Farmer dies by suicide in UP ഉത്തർപ്രദേശിൽ കർഷകൻ ആത്മഹത്യ ചെയ്‌തു utharpredesh news ഉത്തർപ്രദേശ് വാർത്ത ദേശിയ വാർത്ത national news കർഷകൻ ആത്മഹത്യ ചെയ്‌ത വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10558374-thumbnail-3x2-pp.jpg)
ഉത്തർപ്രദേശിൽ കർഷകൻ ആത്മഹത്യ ചെയ്‌തു
ലഖ്‌നൗ:ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ കർഷകൻ തൂങ്ങി മരിച്ചതായി റിപ്പോർട്ട്. ബന്ദ ജില്ലയിലെ ജസ്‌പുര ഗ്രാമത്തിലെ സുഭാഷ് സിംഗി(55) നെയാണ് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കന്നുകാലികൾ സുഭാഷ് സിംഗിന്‍റെ വിളകൾ നശിപ്പിച്ചതിനെത്തുടർന്ന് ഇയാൾ ഏറെ അസ്വസ്ഥനായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. തിങ്കളാഴ്‌ച്ച രാത്രി കൃഷി സ്ഥലത്ത് പോയ സുഭാഷ് സിംഗിനെ കാണാതായതോടെ വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് അദ്ദേഹത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.