കേരളം

kerala

ETV Bharat / bharat

പൈപ്പ് കൊണ്ട് മൂര്‍ഖനെ പ്രകോപിപ്പിച്ചു, കടിയേറ്റ കര്‍ഷകന് ദാരുണാന്ത്യം ; അന്വേഷണം - മൂര്‍ഖന്‍ കടിക്കുന്ന ദൃശ്യം

Snake bites After Provocation : വിഷപ്പാമ്പിന്‍റെ കടിയേറ്റ് കര്‍ണാടകയില്‍ കര്‍ഷകന്‍ മരിച്ചു. ദേവരഗുഡ്ഡനഹള്ളി സ്വദേശി അഭിലാഷാണ് മരിച്ചത്. സംഭവം മൂര്‍ഖന്‍ പാമ്പിനെ പൈപ്പ് കൊണ്ട് പ്രകോപിപ്പിച്ചതിന് പിന്നാലെ.

Bizarre death of farmer raises questions of snake revenge after viral provocation video  Farmer Died After Being Venomous Snakes Bitten  Snake Revenge  Venomous Snake  ഇത് പാമ്പ് പകയോ  പൈപ്പ് കൊണ്ട് മൂര്‍ഖനെ പ്രകോപിപ്പിച്ചു  പാമ്പ് കടിയേറ്റ കര്‍ഷകന് ദാരുണാന്ത്യം  കര്‍ണാടകയില്‍ കര്‍ഷകന്‍ മരിച്ചു  പാമ്പിനെ നോവിക്കല്ലെ പക
Snake Revenge Farmer Died After Being Venomous Snake's Bitten In Karnataka

By ETV Bharat Kerala Team

Published : Nov 3, 2023, 10:19 PM IST

ബെംഗളൂരു : കര്‍ണാടകയില്‍ മൂര്‍ഖന്‍ പാമ്പിന്‍റെ കടിയേറ്റ് കര്‍ഷകന്‍ മരിച്ചു. ഹോളനരസീപൂര്‍ സ്വദേശി അഭിലാഷാണ് മരിച്ചത്. പാമ്പിന്‍റെ കടിയേറ്റത് പൈപ്പ് കൊണ്ട് പ്രകോപിപ്പിച്ചതിന് പിന്നാലെ. യുവാവ് മരിച്ചതിന് ശേഷം മൊബൈലില്‍ നിന്നും ലഭിച്ച ഞെട്ടിക്കുന്ന മൂര്‍ഖന്‍റെ വീഡിയോ വൈറലായി.

കര്‍ഷകനായ അഭിലാഷ്‌ മൂര്‍ഖന്‍ പാമ്പിനെ പൈപ്പ് ഉപയോഗിച്ച് പ്രകോപിക്കുന്നതായിരുന്നു ആ ദൃശ്യം. ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് മൂര്‍ഖന്‍ കര്‍ഷനായ യുവാവിന് നേരെ ചീറ്റുന്നതും കടിയ്‌ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോയുടെ അവസാനം മൂര്‍ഖന്‍ യുവാവിനെ കടിച്ചു. അഭിലാഷ്‌ തന്നെ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്‌ത സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് (Farmer Died After Being Bitten by Venomous Snake).

ഒക്‌ടോബര്‍ 29നാണ് പാമ്പിന്‍റെ കടിയേറ്റ് അഭിലാഷ്‌ മരിച്ചത്. സ്ഥലത്തെ മികച്ച യുവ കര്‍ഷനായിരുന്നു അഭിലാഷ്‌. നിരവധി അവാര്‍ഡുകളും അഭിലാഷിന് ലഭിച്ചിട്ടുണ്ട് (Farmer Died In Karnataka).

മൂര്‍ഖനെ പ്രകോപിപ്പിച്ചതിലെ പ്രതികാരമാണ് അഭിലാഷിന് പാമ്പ് കടിയേല്‍ക്കാന്‍ കാരണമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. പൈപ്പ് കൊണ്ട് കളിപ്പിച്ചതില്‍ പാമ്പിന് രോഷമുണ്ടായിട്ടുണ്ട്. അഭിലാഷിന്‍റെ മരണത്തിന് ശേഷം അദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച സുഹൃത്തുക്കള്‍ക്കാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. (Venomous Snake In Karnataka). ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവത്തില്‍ മൈസൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാമ്പിന്‍റെ പക തെറ്റായ ധാരണ :കര്‍ണാടകയില്‍ യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ പാമ്പിന്‍റെ പകയാണ് ആക്രമണത്തിന് കാരണമെന്ന് നാട്ടുകാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പാമ്പ് പക സൂക്ഷിക്കുമെന്ന ധാരണ തീര്‍ത്തും തെറ്റാണ്. ശാസ്‌ത്രീയമായി ഇതിന് അടിസ്ഥാനമില്ല. പാമ്പിന് കാര്യങ്ങള്‍ ഓര്‍മിച്ചുവയ്ക്കാനുള്ള ശേഷിയില്ല. പാമ്പ് അടക്കമുള്ള മൃഗങ്ങള്‍ക്ക് പകയുണ്ടാകുമെന്നത് അന്ധവിശ്വാസങ്ങളില്‍ വേരൂന്നിയതാണ്.

മധ്യവയസ്‌കന്‍റെ കഴുത്തില്‍ ചുറ്റി പെരുമ്പാമ്പ് : കണ്ണൂരിലെ വളപട്ടണത്ത് അടുത്തിടെ മധ്യവയസ്‌കന്‍റെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റിയ സംഭവമുണ്ടായിരുന്നു. മദ്യ ലഹരിയില്‍ റോഡരികില്‍ കിടന്ന ഇയാളുടെ കഴുത്തില്‍ പാമ്പ് ചുറ്റുകയായിരുന്നു. കളരിവാതുക്കല്‍ സ്വദേശിയുടെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്.

also read:Snake Inside Helmet ഹെല്‍മറ്റിനകത്തൊരു മൂർഖൻ കുഞ്ഞ്, വേണം ജാഗ്രത...video

മദ്യലഹരിയില്‍ കിടന്ന ഇയാള്‍ക്ക് ആദ്യമൊന്നും കാര്യം മനസിലായിരുന്നില്ല. എന്നാല്‍ പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടിയതോടെയാണ് ഇയാള്‍ എഴുന്നേറ്റത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പെട്രോള്‍ പമ്പ് ജീവനക്കാര്‍ അത്‌ഭുതകരമായി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.

ABOUT THE AUTHOR

...view details