ചണ്ഡീഗഡ്: ഹരിയാനയിലെ ജിന്ദ് ജില്ലയിലെ പ്രതിഷേധ സ്ഥലത്ത് കർഷകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. 55 കാരനായ സിലെ സിങ് ആണ് ആത്മഹത്യ ചെയ്തത്. കര്‍ഷകര്‍ പ്രതിഷേധം നടത്തുന്ന ഖട്ട്കർ ടോൾ പ്ലാസയില്‍ കഴിഞ്ഞ കുറേ മാസങ്ങളായി ഭക്ഷണം എത്തിച്ച് നല്‍കി പ്രതിഷേധത്തില്‍ സജീവ പങ്കാളിയായിരുന്നു സിലെ സിങ്. ഭാര്യയും മൂന്ന് മക്കളുമാണുള്ളത്.
ഹരിയാനയില്‍ പ്രതിഷേധ സ്ഥലത്ത് വിഷം കഴിച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു - ആത്മഹത്യ ചെയ്തു
55 കാരനായ സിലെ സിങ് ആണ് ആത്മഹത്യ ചെയ്തത്.
വീണ്ടും കര്‍ഷക ആത്മഹത്യ; ഹരിയാനയിലെ പ്രതിഷേധ സ്ഥലത്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
Read Also...പ്രതിഷേധത്തിനിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
പ്രക്ഷോഭത്തിന്‍റെ ഗതിയെക്കുറിച്ച് ആലോചിച്ച് സിലെ സിങ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സങ്കടത്തിലായിരുന്നുവെന്ന് പ്രതിഷേധ സ്ഥലത്തെ കർഷകർ പൊലീസിനോട് പറഞ്ഞു. ആത്മഹത്യ ചെയ്തപ്പോൾ പ്രതിഷേധ സ്ഥലത്ത് സിലെ സിങ് തനിച്ചായിരുന്നുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ആസാദ് സിങ് പറഞ്ഞു.