കേരളം

kerala

ETV Bharat / bharat

കാർഷിക നിയമം; പഞ്ചാബ് സർക്കാരിന്‍റെ നിയമനിർമാണാവകാശം കേന്ദ്രസർക്കാർ ലംഘിച്ചുവെന്ന് നവജ്യോത് സിദ്ധു

പഞ്ചാബ് സർക്കാരിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും നവജോത് സിദ്ധു പറഞ്ഞു.

കാർഷിക നിയമം  പഞ്ചാബ് സർക്കാർ  നവജോത് സിങ് സിദ്ധു  punjab government  punjab government  Navjot Sidhu news  farm laws
കാർഷിക നിയമം; പഞ്ചാബ് സർക്കാരിന്‍റെ നിയമനിർമാണാവകാശം കേന്ദ്രസർക്കാർ ലംഘിച്ചുവെന്ന് നവജോത് സിദ്ധു

By

Published : Mar 4, 2021, 5:04 PM IST

Updated : Mar 4, 2021, 7:35 PM IST

ചണ്ഡീഗഢ്: സംസ്ഥാന സർക്കാരിന്‍റെ നിയമനിർമാണാവകാശം കേന്ദ്രസർക്കാർ ലംഘിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് നവജോത് സിങ് സിദ്ധു. കാർഷിക നിയമ നിർമാണത്തിലൂടെ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്‍റെ നിയമ നിർമാണത്തിനുള്ള അവകാശത്തിൽ കടന്നുകയറുകയാണെന്നും ഭരണഘടനയുടെ ഏഴാം ഷെഢ്യൂൾ പ്രകാരം സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും നവജ്യോത് സിങ് സിദ്ധുവിന്‍റെ പ്രതികരണം.

കാർഷിക നിയമങ്ങൾ സംസ്ഥാനത്ത് നടപ്പാക്കുന്നത് തടയാൻ അധികാരമുണ്ട്. കാർഷിക നിയമത്തിനെതിരെ പഞ്ചാബും രാജസ്ഥാനും ഭേദഗതി പാസാക്കിയിരുന്നു. പഞ്ചാബിലെ അമരീന്ദർ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ കൂടുതൽ പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Mar 4, 2021, 7:35 PM IST

ABOUT THE AUTHOR

...view details