കേരളം

kerala

ETV Bharat / bharat

സ്‌പൈഡര്‍മാന്‍ പ്രൊമോഷനെത്തി ശുഭ്‌മാന്‍ ഗില്‍, സൂപ്പര്‍ ഹീറോയെ അനുകരിച്ച് താരം; വീഡിയോയ്‌ക്ക് താഴെ കമന്‍റ് പെരുമഴ - ക്രിക്കറ്റ് വാര്‍ത്തകള്‍

സ്‌പൈഡര്‍മാന്‍: അക്രോസ് ദി സ്‌പൈഡർ വേഴ്‌സ് ചിത്രത്തിന്‍റെ പ്രൊമോഷനിടെയുള്ള ശുഭ്‌മാന്‍ ഗില്ലിന്‍റെ വീഡിയോ വൈറലാകുന്നു. ചിത്രത്തിന്‍റെ ഹിന്ദി, പഞ്ചാബി പതിപ്പുകളിൽ ശബ്‌ദം നല്‍കിയത് ക്രിക്കറ്റ് താരം ശുഭ്‌മാൻ ഗിൽ ആണ്.

Shubman Gill  Shubman Gill promotes Spiderman  Shubman Gill and Sara Ali Khan  Shubman Gill spiderman promotion  Cricketer Shubman Gill spiderman promotion  Cricketer Shubman Gill and sara ali khan  SpiderMan Across the Spider Verse  സാകേ ഘർ ഭീ സെ ഹി ജാതേ ഹോ  സ്‌പൈഡര്‍മാന്‍ പ്രൊമേഷനെത്തി ശുഭ്‌മാന്‍ ഗില്‍  സൂപ്പര്‍ ഹീറോയെ അനുകരിച്ച് താരം  വീഡിയോയ്‌ക്ക് കമന്‍റ് പെരുമഴ  സ്‌പൈഡര്‍മാന്‍  ശുഭ്‌മാന്‍ ഗില്ലിന്‍റെ വീഡിയോ വൈറലായി  പുതിയ സിനിമ  സിനിമ റിലീസ്  പുതിയ സിനിമ വാര്‍തച്തകള്‍  ക്രിക്കറ്റ് വാര്‍ത്തകള്‍  ക്രിക്കറ്റ് താരം ശുഭ്‌മാന്‍ ഗില്‍
സ്‌പൈഡര്‍മാന്‍: അക്രോസ് ദ സ്‌പൈഡർ വേഴ്‌സസ്

By

Published : May 18, 2023, 7:19 PM IST

ക്രിക്കറ്റ് മൈതാനത്തെ പ്രകടനത്തിലൂടെ ആരാധകരെ പുളകം കൊള്ളിക്കുന്ന താരമാണ് ശുഭ്‌മാന്‍ ഗില്‍. ബോളിവുഡ് താരം സാറ അലി ഖാനുമായുള്ള ശുഭ്‌മാന്‍റെ പ്രണയത്തെ കുറിച്ച് നേരത്തെ ഏറെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സ്‌പൈഡര്‍ മാന്‍: അക്രോസ് ദി സ്‌പൈഡര്‍ വേഴ്‌സ് എന്ന ചിത്രത്തിന് ശുഭ്‌മാന്‍ ശബ്‌ദം നല്‍കിയതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

ചിത്രത്തിന്‍റെ ഹിന്ദി, പഞ്ചാബി പതിപ്പുകള്‍ക്കാണ് താരം ശബ്‌ദം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്‍റെ പ്രൊമോഷനിടെയുള്ള താരത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ശുഭ്‌മാന്‍ ഗില്‍ കാണിച്ച സ്‌പൈഡര്‍മാന്‍ പോസുകള്‍ ആരാധകരെ ഏറെ ആവേശത്തിലാക്കി. ഗില്‍ സ്‌പൈഡര്‍മാന്‍ പോസുകള്‍ അനുകരിച്ചത് സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗമായി. നിരവധി പേരാണ് വീഡിയോയ്‌ക്ക് കമന്‍റുകളുമായെത്തിയത്. പ്രൊമോഷന്‍ പരിപാടിക്കിടെയുണ്ടായ താരത്തിന്‍റെ അനുകരണം നിരവധി പേര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.

വീഡിയോയ്‌ക്ക് കമന്‍റ് ചാകര: ശുഭ്‌മാന്‍ ഗില്ലിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയിയല്‍ പങ്കിട്ടതോടെ നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്. നിരവധി പേര്‍ റെഡ് ഹാര്‍ട്ട് ഇമോജികളാണ് കമന്‍റായി ഇട്ടത്. എന്നാല്‍ മറ്റ് ചിലരാകാട്ടെ രസകരമായ രീതിയിലാണ് കമന്‍റ് രേഖപ്പെടുത്തിയത്.

'ശുഭ്‌മാന്‍ ഓണ്‍ ഫയര്‍' എന്ന കമന്‍റിനൊപ്പം ഒരാള്‍ തീ ഇമോജിയിട്ടപ്പോള്‍ മറ്റൊരാള്‍ 'സ്പൈഡർ മാൻ മേരി ശക്തി കാ ഗലാത് ഇസ്‌തേമാൽ ഹോരാ ഹേ' എന്നാണ് കുറിച്ചത്. 'സ്‌പൈഡര്‍ മാന്‍ അള്‍ട്രോ ലൈറ്റ്' എന്ന് ഒരാള്‍ കമന്‍റിട്ടു. 'സാറ കേ ഘർ ഭീ സെ ഹി ജാതേ ഹോ (നിങ്ങൾ സാറയുടെ വീട്ടിലേക്ക് ഇങ്ങനെ പോകൂ) -എന്നാണ് മറ്റൊരു ആരാധകന്‍ കുറിച്ചത്.

ഗില്ലിനെയും സാറയെയും വിടാതെ പാപ്പരാസികള്‍: അടുത്തിടെ ശുഭ്‌മാന്‍ ഗില്ലും ബോളിവുഡ് താരം സാറ അലി ഖാനും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ ഇരുവരെയും ഒരുമിച്ച് ഒരു ഹോട്ടലിന് മുന്നില്‍ വച്ച് കണ്ടതാണ് അഭ്യൂഹങ്ങള്‍ക്കും കിംവദന്തികള്‍ക്കും കാരണമായത്. ഒരിക്കല്‍ വിമാന യാത്രയിലും താരങ്ങളെ ഒരുമിച്ച് കണ്ടിരുന്നു. ഇതും ഇരുവരെയും കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വരാന്‍ കാരണമായി.

സ്‌പൈഡര്‍മാന്‍: അക്രോസ് ദി സ്‌പൈഡര്‍ വേഴ്‌സ് ഉടന്‍ തിയേറ്ററുകളില്‍:സിനിമ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന അമേരിക്കന്‍ കമ്പ്യൂട്ടര്‍ ആനിമേറ്റഡ് സൂപ്പര്‍ ഹീറോ ചിത്രമായ സ്‌പൈഡര്‍മാന്‍: അക്രോസ് ദി സ്‌പൈഡര്‍ വേഴ്‌സ് ചിത്രം ജൂണില്‍ തിയേറ്ററുകളിലെത്തും. ഇന്ത്യയില്‍ ജൂണ്‍ ഒന്നിന് പ്രദര്‍ശിപ്പിക്കുന്ന ചിത്രം മറ്റിടങ്ങളിലെത്തുക ജൂണ്‍ രണ്ടിനാകും. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത് വന്നപ്പോള്‍ തന്നെ ആരാധകര്‍ ഏറെ ആവേശത്തിലായിരുന്നു.

ആരാധ ലോകത്തിന്‍റെ ഈ ആവേശം തന്നെയാണ് ഇന്ത്യയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് നേരത്തെയാക്കിയത്. 2018ല്‍ പുറത്തിറങ്ങിയ സ്‌പൈഡര്‍മാന്‍: ഇന്‍ ടു സ്‌പൈഡര്‍ വേഴ്‌സ് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണിത്. ജോക്വിം ഡോസ് സാന്‍റോസ്, കെംപ് പവര്‍സ്, ജസ്റ്റിന്‍ കെ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വ്യത്യസ്‌ത രീതിയില്‍ കാഴ്‌ചക്കാരെ ത്രില്ലടിപ്പിക്കാനാകുന്ന ചിത്രം ആരാധകര്‍ നെഞ്ചേറ്റുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

ABOUT THE AUTHOR

...view details