ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍റെ സ്‌നേഹത്തിനായി കാത്തിരിക്കുന്ന ആരാധികമാരുടെ എണ്ണത്തിലും കുറവില്ല. നിരവധി പേരാണ് താരത്തെ അകമഴിഞ്ഞ് സ്‌നേഹിക്കുന്നത്. പ്രായം കൂടുന്നതിന് അനുസരിച്ച് നടന്‍റെ ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ സല്‍മാന്‍ ഖാനെ പരസ്യമായി പ്രൊപ്പോസ് ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയും അതിന് താരം നല്‍കുന്ന മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇന്‍റര്‍നാഷണല്‍ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡിന്‍റെ 23-ാമത് പതിപ്പിനായി താരം അബുദാബിയിൽ എത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സല്‍മാന്‍ ഖാന്‍ മാധ്യമ ശ്രദ്ധ നേടുകയാണ്. ഇപ്പോള്‍ വിവാഹാലോചനയുടെ പേരിലും താരം ശ്രദ്ധാകേന്ദ്രമാവുകയാണ്.
Also Read:സല്‍മാന്‍ ഖാന് ഹസ്‌തദാനം നല്‍കാന്‍ ശ്രമിച്ച വിക്കി കൗശലിനെ തളളിമാറ്റി, വീഡിയോ വൈറല്‍
പാപ്പരാസികളാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 'സൽമാൻ ഖാൻ, താങ്കളോട് ഒരു ചോദ്യം ചോദിക്കാന്‍ ഞാന്‍ ഹോളിവുഡിൽ നിന്നും വന്നതാണ്. താങ്കളെ കണ്ട നിമിഷം തന്നെ താങ്കളോട് എനിക്ക് പ്രണയം തോന്നി.' -യുവതിയുടെ ഈ വാക്കുകള്‍ക്ക് സല്‍മാന്‍ ഖാന്‍ രസകരമായ മറുപടിയാണ് നല്‍കിയത്. 'നിങ്ങൾ ഷാരൂഖ് ഖാനെ കുറിച്ചാണോ സംസാരിക്കുന്നത്?' -സല്‍മാന്‍ ചോദിച്ചു.
യുവതി സംഭാഷണം തുടർന്നു. 'ഞാൻ സൽമാൻ ഖാനെ കുറിച്ചാണ് സംസാരിക്കുന്നത്. താങ്കള്‍ എന്നെ വിവാഹം കഴിക്കുമോ?' -സ്‌ത്രീ ചോദിച്ചു. ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് സൽമാൻ ഖാന്‍ പറഞ്ഞു, -'വിവാഹത്തിനായുള്ള എന്‍റെ ദിനങ്ങള്‍ കഴിഞ്ഞു, നിങ്ങൾ എന്നെ 20 വർഷം മുമ്പ് കാണേണ്ടതായിരുന്നു.' ഇപ്രകാരം പറഞ്ഞ് കൊണ്ട് സല്‍മാന്‍ ഖാന്‍ മുന്നോട്ടു നടന്നു.