കേരളം

kerala

ETV Bharat / bharat

സ്‌റ്റേജിന് പിന്നിലൂടെ വന്ന് രണ്‍ബീറിനെ കെട്ടിപ്പിടിച്ച് ആരാധകന്‍; നടന്‍റെ പ്രതികരണം വൈറല്‍ - Ranbir Kapoor spotted wearing

ആരാധകരെ അഭിസംബോധന ചെയ്യുന്നതിനിടെ രണ്‍ബീര്‍ കപൂറിനെ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ച് ആരാധകന്‍. ഒരു നിമിഷത്തേയ്‌ക്ക് പകച്ച് നിന്ന് താരം..

Actor Ranbir Kapoor  viral video of Ranbir Kapoor  Tu Jhoothi Main Makkaar delhi promotions  Ranbir kapoor crazy fan moment  ranbir kapoor Tu Jhoothi Main Makkaar promotions  Ranbir Kapoor viral video with fan  രണ്‍ബീറിനെ കെട്ടിപ്പിടിച്ച് ആരാധകന്‍  സ്‌റ്റേജിന് പിന്നിലൂടെ വന്ന് രണ്‍ബീറിനെ  Ranbir s response wins internet  Ranbir Kapoor upcoming project  Ranbir Kapoor quickly responded  Social media users hailing Ranbir Kapoor  Ranbir is humble man and the best person  Ranbir Kapoor spotted wearing  കപൂറിനെ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ച് ആരാധകന്‍
സ്‌റ്റേജിന് പിന്നിലൂടെ വന്ന് രണ്‍ബീറിനെ കെട്ടിപ്പിടിച്ച് ആരാധകന്‍

By

Published : Feb 20, 2023, 5:27 PM IST

ഹൈദരാബാദ്:ബോളിവുഡ് ക്യൂട്ട് താരം രണ്‍ബീര്‍ കപൂര്‍ നിരന്തരം വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിക്കാറുണ്ട്. ബോളിവുഡിലെ ഏറ്റവും ഡൗണ്‍ ടു എര്‍ത്ത് ആയിട്ടുള്ള നടന്‍റെ ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. രണ്‍ബീര്‍ കപൂറിനെ കെട്ടിപ്പിടിക്കുന്ന ആരാധകന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

Fan hugs Ranbir Kapoor from behind on stage: സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വേദിയുടെ പിന്നിലൂടെ പാഞ്ഞെത്തി രണ്‍ബീര്‍ കപൂറിനെ കെട്ടിപ്പിടിക്കുകയായിരുന്നു ആരാധകന്‍. ഡല്‍ഹിയില്‍ ഒരു പ്രൊമോഷന്‍ പരിപാടിയില്‍ ആരാധകരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു സംഭവം. രന്‍ബീറിന്‍റെ റിലീസിനൊരുങ്ങുന്ന 'തൂ ജൂട്ടി മേം മക്കര്‍' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം.

Ranbir Kapoor quickly responded and calmly handled the situation: ഒരു നിമിഷത്തേയ്‌ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാതെ രണ്‍ബീര്‍ കപൂര്‍ ഞെട്ടിപ്പോയി. എന്നാല്‍ പെട്ടെന്ന് തന്നെ താരം ആ സാഹചര്യത്തില്‍ ഉചിതമായി പെരുമാറി. വളരെ ശാന്തമായാണ് രണ്‍ബീര്‍ ആ സന്ദര്‍ഭത്തെ കൈകാര്യം ചെയ്‌തത്. ഉടന്‍ തന്നെ ആരാധകനെ തടയാന്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ എത്തിയെങ്കിലും രണ്‍ബീര്‍ കപൂര്‍ ഗാര്‍ഡുകളെ ആംഗ്യരൂപത്തില്‍ തടഞ്ഞു. പകരം ആരാധകനെ ഊഷ്‌മളമായി ആലിംഗനം ചെയ്യുകയും ചെയ്‌തു താരം.

Social media users hailing Ranbir Kapoor for his behavior: രണ്‍ബീര്‍ കപൂറിന്‍റെ ഈ പ്രവര്‍ത്തി ആരാധകരുടെ ഹൃദയം കീഴടക്കി. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. വളരെ എളിമയുള്ള മികച്ച വ്യക്തിയാണ് രണ്‍ബീര്‍ കപൂര്‍ എന്ന് ആരാധകര്‍ അദ്ദേഹത്തെ വാഴ്‌ത്തി. രണ്‍ബീര്‍ ഫാന്‍സ് ബേസ് എന്ന പേരിലുള്ള ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Fans commented as Ranbir is humble man and the best person: നിരവധി കമന്‍റുകളാണ് വീഡിയോക്ക് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്. 'താരം ആരാധകനോട് പെരുമാറുന്ന രീതി'- ഒരു ആരാധകന്‍ കുറിച്ചു. 'എന്‍റെ അവസരം എപ്പോള്‍ വരുമെന്ന് അറിയില്ല'-മറ്റൊരാള്‍ കുറിച്ചു.

Ranbir Kapoor spotted wearing an all black ensemble: കറുത്ത നിറമുള്ള ജീന്‍സും, കറുത്ത ഡെനിം ജാക്കറ്റും ധരിച്ചാണ് രണ്‍ബീര്‍ വേദിയിലെത്തിയത്. ലുക്കിനെ സ്‌റ്റൈലാക്കാന്‍ ഒരു ജോഡി കണ്ണടയും താരം ധരിച്ചിട്ടുണ്ട്.

Ranbir Kapoor upcoming project: ലവ് രഞ്ജന്‍ സംവിധാനം ചെയ്യുന്ന 'തൂ ജൂട്ടി മേം മക്കര്‍' എന്ന സിനിമയിലൂടെ ഇതാദ്യമായാണ് രണ്‍ബീര്‍ കപൂറും ശ്രദ്ധ കപൂറും ഒന്നിച്ചഭിനയിക്കുന്നത്. നേരത്തെ പ്യാർ കാ പഞ്ച്‌നാമ', 'സോനു കെ ടിറ്റു കി സ്വീറ്റി' തുടങ്ങി ചിത്രങ്ങളിലൂടെ പ്രശസ്‌തനാണ് ലവ് രഞ്ജന്‍.

Also Read:സെല്‍ഫി എടുത്തത് ഇഷ്‌ടമായില്ല, ആരാധകന്‍റെ ഫോണ്‍ എടുത്തെറിഞ്ഞ്‌ രണ്‍ബീര്‍; വീഡിയോ വൈറല്‍

ABOUT THE AUTHOR

...view details